»   » സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്തത്, തന്നെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നയാള്‍

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്തത്, തന്നെ സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നയാള്‍

By: Sanviya
Subscribe to Filmibeat Malayalam

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയനടി ഗൗതമി തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്. വിശ്വാസംപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹന്‍ലാല്‍ നായകനായ വിസ്മയത്തിന് ശേഷമാണ് ഗൗതമി മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

കന്യക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതിനെ കുറിച്ചും തന്റെ അനുഭവത്തെ കുറിച്ചും പറഞ്ഞു. ഞാന്‍ അഭിനയിച്ച എല്ലാം സിനിമകളും നെഞ്ചോട് ചേര്‍ക്കുന്നതാണ്. വിസ്മയത്തിന് ശേഷം വീണ്ടും ഒരു ചിത്രം എക്‌സൈറ്റഡാണെന്നും നടി പറഞ്ഞു.

മികച്ച കഥാപാത്രങ്ങള്‍

വിഭിന്നമായ മികച്ച കഥാപാത്രങ്ങള്‍ തന്നത് എനിക്ക് മലയാള സിനിമയാണ്. പ്രേക്ഷകരുടെ സ്‌നേഹവും ആവോളം കിട്ടിയിട്ടുണ്ട്. ഞാന്‍ അഭിനയിച്ച എല്ലാം സിനിമകളും നെഞ്ചോട് ചേര്‍ക്കുന്നതാണ്. നടി പറഞ്ഞു.

നടി എന്ന നിലയില്‍

ഒരു നടി എന്ന നിലയില്‍ വളരാന്‍ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് മലയാള സിനിമ തന്നിട്ടുണ്ട്. ഇപ്പോള്‍ വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലേക്കാണ് അഭിനയിക്കാന്‍ ഓഫര്‍ വന്നിരിക്കുന്നത്.

ഇടവേള എന്തിനായിരുന്നു

സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് എന്റെ മാത്രം തീരുമാനാമായിരുന്നു. എല്ലാത്തിലും ഉപരി ഞാന്‍ എന്റെ മകളുടെ ആവശ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. കുട്ടിയായിരുന്നപ്പോഴും വളര്‍ന്നപ്പോഴും അവള്‍ക്ക് ആവശ്യം എന്നിലെ നടിയെയായിരുന്നില്ല, മറിച്ച് എന്നിലെ അമ്മെയായിരുന്നു.

തിരിച്ച് വരാനുള്ള പ്രചോദനം

എന്റെ കരിയറിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയതും തിരിച്ച് വരവിന് എന്നെ പ്രേരിപ്പിച്ചതും എന്റെ മകളാണ്. അതുക്കൊണ്ട് തന്നെയാണ് ഞാന്‍ പാപനാശത്തിലും വിസ്മയത്തിലും അഭിനയിച്ചത്. ഇനിയും കാമ്പുള്ള കഥാപാത്രങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

English summary
Gouthami about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam