»   » ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം തംരംഗമാകുകയാണ് കേരളത്തില്‍. സോഷ്യല്‍ മീഡിയയില്‍ 'കമോണ്‍ട്രാ മഹേഷേ' ടാഗും ഹിറ്റായി. സിനിമാ ഇന്റസ്ട്രിയില്‍ ഉള്ളവര്‍ തന്നെ ചിത്രത്തെ പ്രശ്‌സിച്ച് രംഗത്തെത്തുന്നു.

ഫഹദ് ഫാസില്‍ ബ്രയന്‍ ലാറയെ പോലെയാണെന്ന് ബി ഉണ്ണി കൃഷ്ണന്‍

ഇപ്പോള്‍ ചിത്രത്തെയും ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് പി മേനോന്‍. ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റമാണെന്നാണ് ഗോവിന്ദ് മേനോന്റെ അഭിപ്രായം. പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

മഹേഷിന്റെ പ്രതികാരം കണ്ടു. 'കിണ്ണംകാച്ചി പടം' ഒറ്റ വാക്കില്‍ അതേ പറയാനുള്ളൂ- ഗോവിന്ദ് മേനോന്‍ പറഞ്ഞു തുടങ്ങി

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

ചില പോസ്റ്റുകള്‍ കണ്ടു, പടം ഹിറ്റ് ആവാന്‍ കാരണം അഭിനേതാക്കളുടെ നാച്യുറല്‍ ആയിട്ടുള്ള അഭിനയം കാരണമാണ്, സംവിധായകന്റെ റോള് കുറവാണ് എന്നൊക്കെ. ഓരോ നാച്ചുറല്‍ ഷോട്ടിന്റെ പിന്നിലും ഒരു 10 ഓവറാക്ടിങോ അണ്ടറാക്ടിങോ ആയിട്ടുള്ള ഷോട്ടുകള് കാണും. അതില് കറക്റ്റ് ഇമോഷനോട് കൂടിയ ഷോട്ട് വരുത്തിക്കുക എന്നുള്ളതാണ് ഒരു നല്ല ഡയറക്ടര്‍ ന്റെ ഏറ്റവും important quality എന്നാണ് എന്റെ വിശ്വാസം. അതില്‍ ഡയറക്ടര്‍ക്ക് ഫുള്‍ മാര്‍ക്ക്

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

രഘുനാഥ് പലേരി എഴുത്ത് നിര്‍ത്തിയതിനു ശേഷം വന്ന ഏറ്റവും നല്ല കഥ, തിരക്കഥകളില്‍ ഒന്നാണ് മഹേഷിന്റെ എന്നാണു എന്റെ അഭിപ്രായം (അതത്ര ഈസി ആയിട്ടുള്ള കാര്യല്ല എന്ന് എന്റെ പക്ഷം).

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

ബിജിപാലിന്റെ മ്യൂസിക് പിന്നെ കൊള്ളണ്ട ഭാഗങ്ങളില്‍ തന്നെ കൊള്ളിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നയാണ് പറയാണ്ടെ വയ്യ. കാസ്റ്റിങ് ഒരു മേലെപ്പറമ്പില്‍ ആണ്‍ വീട് ലെവല്‍ ആണ്, ജസ്റ്റ് പെര്‍ഫക്ട്. ഈ പ്രതികാരം ചെയ്തത് ദിലീഷ്, പോത്തനല്ല, പുത്തനാണ്, പുതു പുത്തന്‍

ഫഹദ് ഫാസില്‍ ഒരു പണ്ടാര ഐറ്റം തന്നെ... ഗോവിന്ദ് മേനോന്‍ പറയുന്നു

ഗോവിന്ദ് പി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവനായി വായിക്കൂ

English summary
Govind P Menon about Maheshinte Prathikaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam