»   » സൂംബ നൃത്തം പഠിക്കാനൊരുങ്ങി ജിപി, ഗോവിന്ദ് പത്മസൂര്യ ഷിബു മജീദ് ആകുമ്പോള്‍

സൂംബ നൃത്തം പഠിക്കാനൊരുങ്ങി ജിപി, ഗോവിന്ദ് പത്മസൂര്യ ഷിബു മജീദ് ആകുമ്പോള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സു സു സുധി വാത്മീകം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് പ്രേതം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയ്‌ക്കൊപ്പം ഗോവിന്ദ് പത്മസൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സൂംബ ഇന്‍സ്ട്രക്ടറുടെ വേഷമാണ് ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യ അവതരിപ്പിക്കുന്നത്. ഷിബു മജീത് എന്നാണ് കഥാപാത്രത്തിന്റെ പേര്. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിന് വഴങ്ങി എംബിഎ പഠിക്കാനായി യുഎസില്‍ എത്തുന്നു. എന്നാല്‍ എംബിഎ തനിക്ക് കഴിയുന്ന പ്രൊഫഷന്‍ അല്ലെന്ന് മനസിലാക്കി സൂംബ ഡാന്‍സ് പഠിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ അവതരിപ്പിക്കുന്ന ഷിബു മജീത്.

govind-padmasurya

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. 32ാം അദ്ധ്യായം 23ാം വാക്യം എന്ന ചിത്രമാണ് ഒടുവില്‍ അഭിനയിച്ചത്. ചിത്രം പരാജയമായിരുന്നു.

മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് പ്രേതം. ഡോണ്‍ബോസ്‌കോ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും കേള്‍ക്കുന്നുണ്ട്. അജു വര്‍ഗ്ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

English summary
Govind Padmasoorya To Be A Zumba Instructor!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam