»   » ഗ്രാന്‍ഡ്മാസ്റ്ററും ഹിന്ദിയിലേക്ക്

ഗ്രാന്‍ഡ്മാസ്റ്ററും ഹിന്ദിയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Grand Master
മോഹന്‍ലാല്‍ നായകനായ ഗ്രാന്‍ഡ്മാസ്റ്ററും ഇനി ഹിന്ദി സംസാരിക്കും. ലാലിന്റെ ഈ വര്‍ഷത്തെ ശ്രദ്ധേയമായ ചിത്രമായ ഗ്രാന്‍ഡ്മാസ്റ്റര്‍ നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷനല്‍ തന്നെയാണ് ഹിന്ദിയിലുമൊരുക്കുന്നത്. ലാലിന്റെ വേഷത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും എ്ത്തുന്നത്.

ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതിലാണ് ഇപ്പോള്‍ ബോളിവുഡിന്റെ ശ്രദ്ധയെല്ലാം. തമിഴ്, തെലുങ്ക്, മലയാളം എന്നിവിടങ്ങളില്‍ നിന്നായി നിരവധി ചിത്രങ്ങള്‍ അടുത്തിടെ ഹിന്ദിയില്‍ നിര്‍മിച്ച് സൂപ്പര്‍ഹിറ്റായിരുന്നു. അക്കൂട്ടത്തിലേക്കാണ് ഗ്രാന്‍ഡ് മാസ്റ്ററും എത്തുന്നത്്.

ഇറോസ് ഇന്റര്‍നാഷനലിന്റെ ആദ്യ മലയാള ചിത്രമായിരുന്നു ഗ്രാന്‍ഡ് മാസ്റ്റര്‍. മോഹന്‍ലാല്‍ ഏറെക്കാലത്തിനു ശേഷം പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ പ്രിയാമണിയായിരുന്നു നായിക. കൊല്ലാന്‍പോകുന്ന ആളെക്കുറിച്ച് പൊലീസിന് മുന്‍കൂര്‍ വിവരം നല്‍കി കൃത്യം നിര്‍വഹിക്കുന്ന ചിത്രം ശരിക്കുമൊരു ത്രില്ലറായിരുന്നു. ലാലിനെ കൂടാതെ നരേയ്ന്‍, ബാബു ആന്റണി, അനൂപ് മേനോന്‍ എന്നിവരായിരുന്നു മറ്റു പ്രധാന വേഷം ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ പ്രായത്തിനു ചേര്‍ന്ന ചിത്രമായിരുന്ന സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥയെഴുതിയ ഗ്രാന്‍ഡ് മാസ്റ്റര്‍.

ഹിന്ദിയില്‍ ഈ ചിത്രം ആരാണ് സംവിധാനം ചെയ്യുന്നതെന്ന് തീരുമാനമായിട്ടില്ല. ഉണ്ണികൃഷ്ണനോടു തന്നെ സംവിധാനം ചെയ്യണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പുതിയ മലയാളം ചിത്രം ഒരുക്കുന്ന തിരക്കിലാണ് ഉണ്ണികൃഷ്ണന്‍.
മോഹന്‍ലാല്‍ നായകനായ നിരവധി ചിത്രങ്ങള്‍ ഹിന്ദയില്‍ പുനര്‍നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

അതെല്ലാം പ്രിയദര്‍ശനായിരുന്നു സംവിധാനം ചെയ്തിരുന്നത്. താളവട്ടം, ചിത്രം, കാക്കക്കുയില്‍ എന്നിവയെല്ലാം ഹിന്ദിയിലെത്തി വിജയം കൊണ്ട ചിത്രങ്ങളാണ്. സൂര്യ നായകനായ സിങ്കം ഹിന്ദിയിലെടുത്ത് വിജയം നേടിയ നടനാണ് അജയ്. അടുത്തിടെ റിലീസ് ചെയ്ത ബോല്‍ ബച്ചനും സൂപ്പര്‍ഹിറ്റായിരുന്നു. മലയാളത്തില്‍ ഹിറ്റായിരുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളും ഇപ്പോള്‍ ഹിന്ദിയിലക്കു പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

English summary
B Unnikrishnan's Mohanlal starrer 'Grandmaster' will now be remade in Hindi. Buzz is that, Ajay Devgn will play Mohanlal's role in the Hindi version.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam