»   » ഒരു സവാരി ഗിരിരിയ്ക്കായി ഗിരിഗിരി വരുന്നു

ഒരു സവാരി ഗിരിരിയ്ക്കായി ഗിരിഗിരി വരുന്നു

Posted By:
Subscribe to Filmibeat Malayalam
Jacob Gregory
മോളിവുഡിലൊരു സവാരി ഗിരിഗിരിയ്‌ക്കൊരുങ്ങുകയാണ് നമ്മുടെ ഗിരിഗിരി.. ആളെ മനസ്സിലായിലെ ഏഴ് കടലുകള്‍ക്കപ്പുറത്തു നിന്നും നമ്മെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച അക്കരക്കാഴ്ചകളിലെ ഗിരിഗിരിയെന്ന ഗ്രിഗറി തന്നെ. അക്കരക്കാഴ്ചകളെന്ന സിറ്റ്‌കോം തീര്‍ന്നതോടെ ഗ്രിഗറിയെയും ജോര്‍ജ് തേക്ക്മൂട്ടിലിനെയുമൊക്കെ മിസ്സ് ചെയ്യുന്നവര്‍ ഏറെയുണ്ട്. വെള്ളിത്തിരയിലൂടെയുള്ള ഗ്രിഗറിയുടെ തിരിച്ചുവരവ് അവര്‍ക്ക് സന്തോഷമേകുമെന്ന കാര്യത്തില്‍ സംശയമില്ല.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന എബിസിഡി (അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി)യിലൂടെയാണ് ഗ്രിഗറി വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രണ്ടു യുവാക്കള്‍ കേരളത്തില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എബിസിഡി യില്‍ ദുല്‍ഖറിനൊപ്പം ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന വേഷത്തിലേക്ക് ഒരു പുതുമുഖ താരത്തെയാണ് മാര്‍ട്ടിന്‍ പ്രാക്കാട്ട തേടിയിരുന്നത്. അന്വേഷണം ഒടുക്കം ഗ്രിഗറിയില്‍ ചെന്നെത്തുകയായിരുന്നു.

ഈ റോളിലേക്ക് പറ്റിയ ഒരാളെ തന്നെയാണ് ഗ്രിഗറിയെന്ന് അക്കരക്കാഴ്ച കണ്ടവര്‍ക്കെല്ലാം ഉറപ്പാണ്. അമേരിക്കയിലെ രണ്ട് മലയാളി പയ്യന്‍സിന്റെ കഥയാണ് എബിഡിഡിയിലൂടെ മാര്‍ട്ടിന്‍ പറയുന്നത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പമുള്ള റോള്‍ അവതരിപ്പിയ്ക്കാന്‍ ഗ്രിഗറി തന്നെയാണ് ഏറ്റവും മികച്ച നടനെന്ന് സംവിധായകന്‍ പറയുന്നു.

മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ സുഹൃത്ത് വഴിയാണ് താന്‍ ചിത്രത്തിലേക്കെത്തിപ്പെട്ടതെന്ന് ഗ്രിഗറി പറയുന്നു. ഓഡിഷനില്‍ പങ്കെടുത്തതോടെ മോളിവുഡിലേക്കുള്ള ടിക്കറ്റും ഓക്കെയായി. ദുല്‍ഖറിനൊപ്പമുള്ള തുടക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് ഗ്രഗറി കാണുന്നത്. അക്കരക്കാഴ്ചകളിലെപ്പോലൊരുഗ്രന്‍ കഥാപാത്രത്തെയാണ് എബിസിഡിയില്‍ അവതരിപ്പിയ്ക്കുന്നതെന്നും ഗ്രഗറി പറയുന്നു. കാത്തിരിയ്ക്കാം എബിസിഡിയ്ക്കും ദുല്‍ഖറിനും ഗ്രിഗറിയ്ക്കും വേണ്ടി....

English summary
Martin Prakkat, who was in search of a fresh face to play the second lead for his next flick ABCD, could not find a better person than Jacob

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam