»   » സായി പല്ലവിയ്ക്കും മഡോണയ്ക്കും ഉള്ള ഒരു സാമ്യം നിങ്ങള്‍ക്കറിയണോ?

സായി പല്ലവിയ്ക്കും മഡോണയ്ക്കും ഉള്ള ഒരു സാമ്യം നിങ്ങള്‍ക്കറിയണോ?

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ സിനിമാ ലോകത്തിന് ലഭിച്ച രണ്ട് കഴിവുറ്റ നായികമാരാണ് സായി പല്ലവിയും മഡോണ സെബാസ്റ്റിനും. ചിത്രത്തിലെന്നപോലെ ജീവിതത്തിലും രണ്ട് പേരും രണ്ട് തട്ടിലാണ്. ഒരാള്‍ക്ക് പാട്ടിനോടും മറ്റേ ആള്‍ക്ക് വൈദ്യശാസ്ത്രത്തുലുമാണ് താത്പര്യം. എന്നാല്‍ ഇവര്‍ രണ്ട് പേര്‍ക്കും ഇപ്പോള്‍ ഒരു സാമ്യം കണ്ടെത്തിയിരിക്കുകയാണ്.

പ്രേമത്തിലെ സെലിനാണ് മഡോണ സെബാസ്റ്റാന്‍. സായി പല്ലവി മലര്‍ മിസും. ഇരുവരും ഇപ്പോള്‍ തമിഴിലും മലയാളത്തിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. എന്നാല്‍ തീര്‍ത്തും യാദൃശ്ചികമായ ഒരു കാര്യ അവിടെ സംഭവിച്ചു. മലയാളത്തില്‍ മാര്‍ച്ച് തീരുമ്പോഴേക്കും രണ്ട് പേരുടെയും അടുത്ത ചിത്രം റിലീസാകും. മഡോണയുടെ കിങ് ലയറും സായി പല്ലവിയുടെ കലിയും.

adonna-sebastian-sai-pallavi-common

ഈ ചിത്രങ്ങളില്‍ ഇരുവരുടെയും കഥാപാത്രത്തിന്റെ പേര് ഒന്ന് തന്നെയാണ് എന്നതാണ് ഇപ്പോള്‍ പ്രേമം ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. കിങ് ലയറില്‍ വളരെ ബോള്‍ഡായ, ഫാഷന്‍ ഡിസൈനറായ അഞ്ജലി എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിയ്ക്കുന്നത്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍.

പ്രേമത്തില്‍ നിന്നും രൂപം കൊണ്ടും ഭാവം കൊണ്ടും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രവുമായാണ് സായി പല്ലവി കലിയില്‍ എത്തുന്നത്. കോളേജ് കുമാരിയായും പിന്നീട് ഭാര്യയായും സായി പല്ലവി വേഷമിടുന്നു. മലര്‍ മിസില്‍ നിന്ന് അഞ്ജലിയിലേക്കത്തുമ്പോള്‍ വേഷത്തിലും ഭാവത്തിലുമെല്ലാം മാറ്റമുണ്ട്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍

English summary
Guess What Madonna Sebastian & Sai Pallavi Have In Common?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam