For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ ജീവിതങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ ദ്വീപ്; എല്ലാം ഒത്ത് വന്നാല്‍ അത് നടക്കുമെന്ന് പറഞ്ഞ് ഗിന്നസ് പക്രു

  |

  മലയാള സിനിമാപ്രേമികളെ വിസ്മയത്തിലാഴ്ത്തിയ ചിത്രമായിരുന്നു അത്ഭുതദ്വീപ്. വിനയന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രം 2005 ലാണ് റിലീസ് ചെയ്യുന്നത്. പൊക്കം കുറവുള്ള പുരുഷന്മാരും പൊക്കം കൂടിയ സ്ത്രീകളും മാത്രമുള്ള ഒരു ദ്വീപിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഗിന്നസ് പക്രു എന്ന അജയ്കുമാറാണ് നായകവേഷത്തിലെത്തിയത്.

  അത്ഭുതദ്വീപിലെ രാജകുമാരന്‍ പക്രു ആയിരുന്നെങ്കിലും പൃഥ്വിരാജിന്റെ കഥാപാത്രം വരുന്നതോടെ കഥ മാറുകയാണ്. പക്രു ആദ്യമായി നായകനായി അഭിനയിച്ച ഈ സിനിമയിലൂടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് താരത്തിന് ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ അത്ഭുതദ്വീപിന് രണ്ടാമതൊരു ഭാഗം കൂടി വരാന്‍ പോവുകയാണെന്നുള്ള സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ വിനയനും പക്രുവും ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.

  ഒരുപാട് ചെറിയ ജീവിതങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ ദ്വീപ്... ഒരു ചിത്രം കാലങ്ങള്‍ കഴിഞ്ഞും ചര്‍ച്ച ചെയ്യപെടുന്നുണ്ടെങ്കില്‍ അത് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും പൊന്‍ തൂവലാണ്. 'അത്ഭുത ദ്വീപ് 2' ഉണ്ടാകും എന്ന ശുഭ സൂചന വിനയന്‍ സര്‍ നല്‍കി കഴിഞ്ഞു. എല്ലാം ഒത്തു വന്നാല്‍ അത് സംഭവിക്കും. ഇന്നും സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ട്രോളായും, എഴുത്തുകളായും, പോസിറ്റീവ് എനര്‍ജി നല്‍കി ഞങ്ങളുടെ ദ്വീപ് നിറഞ്ഞു നില്‍ക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് മനോരമ ഓണ്‍ലൈന്‍ ന്യൂസിലെ ഈ പ്രോഗ്രാം. നന്ദി, നിഖില്‍, മനോരമ ഓണ്‍ലൈന്‍ ന്യൂസ്. അത്ഭുത ദ്വീപ് 2 സംഭവിക്കട്ടെ. അണിയറയിലെ പറയാകഥകള്‍ കാണാന്‍ കമന്റ് ബോക്‌സിലെ ലിങ്ക് തുറക്കൂ... എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ ഗിന്നസ് പക്രു സൂചിപ്പിച്ചിരിക്കുന്നത്.

  അമ്പിളി ദേവി തിരിച്ച് വരുമോ? അഭിനയിക്കാന്‍ വരാതിരിക്കുന്നതിനുള്ള കാരണം ഇതാണെന്ന് വെളിപ്പെടുത്തി നടി- വായിക്കാം

  അതേ സമയം കഴിഞ്ഞ ദിവസം വിനയനും സിനിമയെ കുറിച്ചുള്ള സൂചന നല്‍കി കൊണ്ട് രംഗത്ത് വന്നിരുന്നു. ''ചില കാര്യങ്ങള്‍ ചെയ്തു കഴിയുമ്പോള്‍ അതു നമ്മുടെ ഈ ജന്മത്തിലെ വളരെ പ്രധാനപ്പെട്ട അടയാളപ്പെടുത്തലുകളില്‍ ഒന്നായി മാറിയേക്കാം... ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ എന്റെ ചലച്ചിത്ര ജിവിതത്തിലെ വളരെ പ്രധാനപ്പെട്ട അടയാളപ്പെടുത്തലായി മാറിയ ഒന്നാണ് 'അത്ഭുതദ്വീപ്' എന്ന സിനിമ..

  ആര്യയുടെ കാമുകനെന്ന് പറഞ്ഞ ജാന്‍ ഞാനല്ല; ആര്യയും താനും ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് നടന്‍ ശ്രീകാന്ത് മുരളി- വായിക്കാം


  പര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുറേ മനുഷ്യ ജന്മങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കി കൊണ്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ കാര്യമായി ഞാന്‍ കരുതുന്നു. സിനിമയുടെ ടെക്‌നോളജി ഇത്രയൊന്നും വളരാത്ത ആ സമയത്ത് നിര്‍മ്മിക്കപ്പെട്ട അത്ഭുതദ്വീപിനെ പറ്റി നമ്മുടെ പുതിയ തലമുറ ഇന്നിറക്കുന്ന ട്രോളുകളും കമന്റുകളും ഒക്കെ വായിക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നാറുണ്ട്.. എന്തു കൊണ്ടോ?... അന്നു ചര്‍ച്ച ചെയ്യപ്പെട്ടില്ലങ്കിലും ആ സിനിമ ഇന്നെങ്കിലും ചര്‍ച്ചയാകുന്നല്ലോ. എന്നുമാണ് അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ച് വിനയന്‍ സൂചിപ്പിച്ചത്.

  അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും; സാന്ത്വനത്തെ കുറിച്ച് പ്രവചിച്ച് ആരാധകർ- വായിക്കാം

  ഭാവിയിലെ നീരജിന്റെ നായിക, ഗിന്നസ് പക്രുവിന്റെ മകള്‍! | filmibeat Malayalam

  അത്ഭുതദ്വീപിനൊരു രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികളെയും ആവേശത്തിലാക്കിയിരിക്കുകയാണ്. ആ സിനിമയിലെ അഭിനയ മികവില്‍ പൃഥ്വിരാജിനേക്കാള്‍ ഉയരത്തില്‍ എത്തിയത് ഗിന്നസ് പക്രുവിന്റെ ഉയരം ആയിരുന്നു. താര പരിവേഷത്തിലല്ല. തീര്‍ച്ചയായും കഴിവിലാണ് കല അതിന്റെ ഉന്നതിയിലെത്തുന്നത്. അതിന്റെ തെളിവാണ് ആ സിനിമ അത്ഭുതദ്വീപ് ഒരുപാട് ഇഷ്ടമുള്ള സിനിമയാണെന്നുമൊക്കെ ആരാധകര്‍ പറയുകയാണ്. അധികം വൈകാതെ സിനിമയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേ സമയം സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് കൂടി വൃത്തിയായി ചെയ്താല്‍ മലയാളം വീണ്ടും കാണാനിരിക്കുന്ന ദൃശ്യവിസ്മയം ആയിരിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു.

  English summary
  Guiness Pakru And Vinayan Opens Up About Athbhutha Dweepu Sequence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X