»   » അഞ്ചുപേരെ കൊന്ന ഭീകരനായി ഗിന്നസ് പക്രു

അഞ്ചുപേരെ കൊന്ന ഭീകരനായി ഗിന്നസ് പക്രു

Posted By:
Subscribe to Filmibeat Malayalam

വീണ്ടും ഒരു ഫുട്‌ബോള്‍ സിനിമ വരുന്നു പെനാല്‍റ്റി. ജയിലറകളിലെ ജീവിതമാണ് പെനാല്‍റ്റിക്ക് പ്രമേയമാകുന്നത്. സാറ്റലൈറ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡിനുവേണ്ടി മുഹമ്മദ് സാദിഖ് ഹുസൈന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു ശ്രീകണ്ഠാപുരമാണ്.

ജയിലറക്കുള്ളിലെ കിടിലനാണ് അഞ്ചുപേരെകൊന്ന ഭീകരന്‍ ഗിന്നസ്പക്രു. ഒരു പ്രത്യേകലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ജയിലില്‍ ഒരു സെവന്‍സ് ഫുട്‌ബോള്‍ ടീം രൂപീകരിക്കുന്നത്. ഫുട്‌ബോള്‍ മത്സരങ്ങളും ജയിലുകള്‍ തമ്മിലാണ്. കണ്ണൂര്‍ സെന്റര്‍ ജയിലിനു സമാനമായി നിര്‍മ്മിക്കുന്ന സെറ്റിലാണ് ചിത്രത്തിന്റെ നല്ല പങ്കും ചിത്രീകരിക്കുന്നത്.

ജയില്‍ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് പ്രമുഖ ഫുട്‌ബോളര്‍മാരായ ഐ.എം.വിജയന്‍, വി. പി. ഷാജി, ജോപോള്‍ അഞ്ചേരി എന്നിവരാണ്. ലോകസിനിമയില്‍ കോരിത്തരിക്കുന്ന ഫുട്‌ബോള്‍ സിനിമകള്‍ നിരവധി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ലോകം മുഴവന്‍ ഏറ്റവും കാഴ്ചക്കാരുള്ളതും ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനാണ്.

മലയാളത്തില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും ഫുട്‌ബോളിന്റെ സ്പിരിറ്റ് മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെട്ടവയല്ല. കമലിന്റെ ഗോള്‍, ജോഷിയുടെ സെവന്‍സ് എന്നിവയൊന്നും അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതുമില്ല. പെനാല്‍റ്റി എങ്ങിനെ ഒരുങ്ങിയിറങ്ങുമെന്ന് പറയാറായിട്ടില്ല.

വിഖ്യാതമായ ടു ഹാഫ് ടൈംസ് ഇന്‍ ദി ഹെല്‍ എന്ന ചിത്രമാണ് ഫുട്‌ബോള്‍ സിനിമയുടെ മാസ്റ്റര്‍ പീസ്. അത് ഹിറ്റ്‌ലര്‍ തടവുകാരുടെ ടീമായിരുന്നു തടവുപുള്ളികളാണ് കളിക്കാര്‍. പെനാല്‍റ്റിയുടെ തിരക്കഥ സംഭാഷണം ഹനീഫ അമ്പാടിയാണ്. ഛായാഗ്രഹണം മനോജ്കുമാര്‍, മുന്‍മന്ത്രിപന്തളം സുധാകരന്‍ പാട്ടെഴുതുന്നു ഒപ്പം കൈതപ്രത്തിന്റെ വരികളും.

ഉണ്ണി, ഗിരിശങ്കര്‍, സായ്കുമാര്‍, സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, തലൈവാസല്‍ വിജയ്, ശിഹാബ്, ഷിബു ലാല്‍, ഊര്‍മ്മിള ഉണ്ണി, മായാമൌഷ്മി, മങ്കാ മഹേഷ്, മാസ്‌റര്‍ ജോസ്ഹുസൈന്‍, തുടങ്ങിയവരാണ് അഭിനേതാക്കള്‍. കണ്ണൂരും പരിസരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Malayalam comedy actor guiness pakru's new malayalam movie was named as “Penalty”
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam