»   » പൊക്കമുള്ള സിനിമ മോഹിച്ച് ഗിന്നസ് പക്രു

പൊക്കമുള്ള സിനിമ മോഹിച്ച് ഗിന്നസ് പക്രു

Posted By:
Subscribe to Filmibeat Malayalam
അത്ഭുത ദ്വീപ് എന്ന ചിത്രത്തിലെ നായകനായ് അഭിനയിച്ച് അത്യപൂര്‍വ്വമായ ഗിന്നസ് ബുക്ക് നേട്ടം കൈവരിച്ച പക്രുവിന് ഇപ്പോള്‍ പുതിയൊരു ലക്ഷ്യമുണ്ട്. ഒരു വേള്‍ഡ് റിക്കോര്‍ഡ് കൂടി നേടണം. ഏറ്റവും ഉയരം കുറഞ്ഞ സംവിധായകന്‍ എന്ന പദവി, കുട്ടിയും കോലും എന്ന സിനിമയിലൂടെ അതിനുള്ള പരിശ്രമത്തിലാണ് പക്രു.

പൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന കുഞ്ഞുണ്ണിയുടെ കുറുക്കു കവിതപോലെ തന്റെ പൊക്കകുറവിനെ എത്രത്തോളം പൊക്കമുള്ളതാക്കാം എന്ന അന്വേഷണത്തില്‍ തന്നെയാണ് പക്രു. ഒരു കാലത്ത് കുട്ടികള്‍ നാട്ടിന്‍ പുറത്ത് സ്ഥിരമായി കളിച്ചു കൊണ്ടിരുന്ന ഒരു കളിയാണ് കുട്ടിയും കോലും.

ക്രിക്കറ്റ് ഇതിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണെന്നും പറയാറുണ്ട്. കുട്ടികാലത്ത് പക്രുവും കൂട്ടുകാരോടൊപ്പം കുട്ടിയും കോലും കളിച്ചിട്ടുണ്ട്. ആ കളിപ്രായത്തിലെ ഓര്‍മ്മകളോടൊപ്പം വളര്‍ന്നു വന്ന കഥ മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു പക്രു. ആ കഥ ഒരു സിനിമയിലേക്ക്പറിച്ചു നടുക എന്ന ചിരകാലമോഹം പൂവണിയാന്‍ പോവുകയാണ്.

കുട്ടിയും കോലും എന്ന ചിത്രത്തിന്റെ കഥയും സംവിധാനവും ഗിന്നസ് പക്രു തന്നെ നിര്‍വ്വഹിക്കുന്നു. മൈ ബിഗ് ഫാദറിന്റെ തിരക്കഥയെഴുതിയ സുരേഷാണ് തിരക്കഥയൊരുക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ കുട്ടികളായിരിക്കും പ്രധാനതാരങ്ങള്‍.

തനിക്കു പൊക്കമില്ലെങ്കിലും ഒരു പൊക്കമുള്ള സിനിമയായിരിക്കണം തന്റെ സംവിധാനത്തില്‍ നിന്ന് ഉണ്ടാവേണ്ടതെന്ന് പക്രു ആഗ്രഹിക്കുന്നു. ഗിന്നസ് പക്രു ആഗ്രഹിക്കുന്നു. ഗിന്നസ് പക്രുവിന്റെ സിനിമ യാഥാര്‍ത്ഥ്യമാകുന്നതോടെ മറ്റൊരു ഗിന്നസ് റിക്കോര്‍ഡ്കൂടി പക്രുവിന്റെ പേരില്‍ ചാര്‍ത്തികിട്ടുവാനിടയുണ്ട്.

English summary
Guinness Pakru alias Ajayan will soon eye for another entry by becoming the shortest man to direct a full length commercial feature movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam