Just In
- 37 min ago
അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം, കുടുംബത്തിനൊപ്പമുളള പുതിയ ചിത്രവുമായി നടന്
- 38 min ago
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
- 58 min ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
- 1 hr ago
ശൈലജ ടീച്ചര്‍ റോള്‍ മോഡലാണെന്ന് മഞ്ജു വാര്യര്‍, വിളിച്ചാല്‍ ചോദിക്കുന്നത് ഇക്കാര്യമെന്നും നടി
Don't Miss!
- Sports
ടീമില്‍ പൂജാരയ്ക്ക് 'പഠിക്കുന്നത്' ഇദ്ദേഹം; ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന് വെളിപ്പെടുത്തുന്നു
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- News
'റിപ്പബ്ലിക് ഡേ പരേഡ് 2021' ആപ് പുറത്തിറക്കി പ്രതിരോധ മന്ത്രാലയം; പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം..
- Automobiles
ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ
- Finance
ഇന്ന് മുതൽ നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ് വീട്ടിലിരുന്ന് തന്നെ ഡൗൺലോഡ് ചെയ്യാം, എങ്ങനെ?
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അഹമ്മദാബാദ് ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധനേടി ഇളയരാജ, മികച്ച നടനുള്ള പുരസ്കാരം ഗിന്നസ് പക്രുവിന്
കുഞ്ഞുണ്ണി മാഷിന്റെ കവിതയിലെ വരികളെ ജീവിത യാത്രയില്‍ മുറുകെ പിടിച്ച കലാകാരനാണ് ഗിന്നസ് പക്രു, പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് ഒരിക്കല്‍ കൂടെ അടിവരയിട്ട് പുതിയ പുരസ്കാര ലബ്ധിയില്‍ ഗിന്നസ് പക്രു എന്ന അജയ്കുമാര്‍. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഗിന്നസ് പക്രു. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അജയ് കുമാറിനെ തേടി പുരസ്കാരമെത്തിയത്.
ഗിന്നസ് പക്രുവിന് ലഭിച്ച മികച്ച നടനുള്ള പുരസ്കാരത്തിന് പുറമെ വേറെയും രണ്ട് പുരസ്കാരങ്ങള്‍ ഇളയരാജ എന്ന ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്കാരം ഇളയരാജയിലൂടെ രതീഷ് വേഗ സ്വന്തമാക്കി. ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ കൈറ്റ് പുരസ്കാരവും ഇളയരാജയ്ക്കുള്ളതാണ്. സുധീപ് ടി ജോര്‍ജ്ജ് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് മാധവ രാംദാസ് ആണ്.
തൃശ്ശൂര്‍ സ്വരാജില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനരാജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിച്ചത്. ജീവിത വെല്ലുവിളികളോട് പോരാടുന്ന കഥാപാത്രമാണ് വനരാജന്‍. ഗിന്നസ് പക്രുവിനെ കൂടാതെ ഹരിശ്രീ അശോകന്, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, ദീപക് പറമ്പോല്‍ തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തി.
പതിനെട്ടാം വയസ്സില്‍ തുടങ്ങിയ മിമിക്രി ജീവിതമാണ് പക്രുവിനെ സിനിമാ ലോകത്ത് എത്തിച്ചത്. സിനിമയിലൂടെ തന്നെയാണ് അജയ് കുമാര്‍ എന്ന നടന് ഗിന്നസ് പക്രുവായി അറിയപ്പെടാന്‍ തുടങ്ങിയതും. അമ്പിളി അമ്മാവന് എന്ന ചിത്രത്തില്‍ ഡബ്ബിങ് ചെയ്തുകൊണ്ടാണ് മിമിക്രി വേദിയില്‍ നിന്ന് ഗിന്നസ് പക്രു സിനിമാ ലോകത്തേക്ക് കടന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ പരിചിതനായി. അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെയാണ് പക്രുവിന്റെ പേര് ഗിന്നസ് ബുക്കില്‍ എത്തിയത്.
ഒരു മുഴുനീള സിനിമയില്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന പേരിലാണ് അജയ് കുമാര്‍ എന്ന പക്രുവിന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ എഴുതപ്പെട്ടത്. കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകന് എന്ന റെക്കോഡും പക്രുവിന് സ്വന്തം. അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും, ഡിഷ്യൂം എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരത്തിനും ഗിന്നസ് പക്രു അര്‍ഹനായി.