»   » അമ്മയുടെ മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോഴേക്കും കാരവാന്‍ ഇന്‍സ്‌പെക്ടര്‍ പൊക്കി, പ്രമുഖ നടന് കിട്ടിയ പണി

അമ്മയുടെ മീറ്റിങ് കഴിഞ്ഞിറങ്ങുമ്പോഴേക്കും കാരവാന്‍ ഇന്‍സ്‌പെക്ടര്‍ പൊക്കി, പ്രമുഖ നടന് കിട്ടിയ പണി

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രമുഖ നടന്‍ വിശ്രമിക്കാന്‍ വേണ്ടി ഗുജറാത്തില്‍ നിന്ന് കൊണ്ടു വന്ന ആഡംബര കാരവാന്‍ മോട്ടര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് രജസ്‌ട്രേഷന് വാഹനം അനുമതിയില്ലാതെ കേരളത്തില്‍ ഉപയോഗിച്ചതിന് 25,000 രൂപ പിഴയും ഈടാക്കി.

അനുഷ്‌ക ഷെട്ടിയുടെ കാരവാന്‍ തടഞ്ഞു, പൊലീസ് പിടിച്ചെടുത്തു, എന്തിന് ?

നടന്‍ താരസംഘടനയായ അമ്മയുടെ യോഗത്തിന് പോയ സമയത്ത്, സഹായിയുടെ താത്പര്യപ്രകാരം ലൊക്കേഷനില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന വഴിയാണ് മോട്ടര്‍ വാഹന വകുപ്പ് സ്‌ക്വാഡ് കാരവാന്‍ പിടികൂടിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ഷെഫീഖ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഇ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് കാരവാന്‍ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍ സ്വദേശിയാണ് ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാരവാന്‍ ഇവിടെ വാടകയ്ക്ക് നല്‍കിയത്.

caravan

നാല് മാസം മുന്‍പ് ഗുജറാത്തില്‍ നിന്ന് കൊണ്ടു വന്ന കാരവാന്‍ ഏതാനും ദിവസങ്ങളായി കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിയ്ക്കുന്ന സിനിമയുടെ ലൊക്കേഷനിലാണ് ഉപയോഗിച്ചിരുന്നത്. ഈ സിനിമയില്‍ അഭിനയിക്കുന്ന നായകന്‍ ഉള്‍പ്പടെയുള്ളവരുടെ വിശ്രമത്തിനായിട്ടാണ് കാരവാന്‍ ഉപയോഗിച്ചിരുന്നത്.

ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്ക്ക് നല്‍കുന്നത് നിയമവിരുദ്ധമായതിനാലാണ് ഗുജറാത്ത് രജിസ്‌ട്രേഷനുള്ള വാഹനം പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടത്തെ നികുതി അടച്ച് കേരള രജിസ്‌ട്രേഷന്‍ ആക്കി മാറ്റണം എന്ന നിര്‍ദ്ദേശത്തോടെയാണ് കാരവാന്‍ വിട്ടുകൊടുത്തത്. ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒട്ടേറെ കടമ്പകളുണ്ട്. ഇത് മറികടക്കാനാണ് മറ്റ് സംസ്ഥാനങ്ങളില്‍ വിലാസമുണ്ടാക്കി രജിസ്റ്റര്‍ ചെയ്യുന്നത്.

English summary
Gujarat registered caravan held in Kerala
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam