»   » പോരില്‍ ആരു ജയിക്കും? ഗുരുവോ ശിഷ്യനോ....

പോരില്‍ ആരു ജയിക്കും? ഗുരുവോ ശിഷ്യനോ....

Posted By:
Subscribe to Filmibeat Malayalam
 Ayalaum Njanum Thammil and Jawan Of Vellimala
മലയാള സിനിമയ്ക്ക് ഏറെ നിര്‍ണായകമായി മാറുകയാണ്് ഒക്ടോബര്‍ 19. ഗുരു ശിഷ്യന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്ന ദിനമെന്നത് മാത്രമല്ല. വമ്പന്‍ മുടക്കുമുതലിലെത്തുന്ന രണ്ട് സിനിമകളുടെ ഭാവിയാണ് മോളിവുഡ് ബോക്‌സ് ഓഫീസിനെ പരീക്ഷിയ്ക്കുന്നത്.

ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍, അനൂപ് കണ്ണന്റെ വെള്ളിമലയിലെ ജവാന്‍ ഈ രണ്ട് സിനിമകളും തിയറ്ററുകളിലെത്തുമ്പോള്‍ വിജയപരാജയങ്ങള്‍ പ്രവചിയ്ക്കുക ബുദ്ധിമുട്ടാവും.

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് ആദ്യമായി ചെയ്യുന്ന അയാളും ഞാനും തമ്മില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പൃഥ്വിരാജ്-നരേന്‍ ടീമിനൊപ്പം സംവൃത സുനില്‍, റിമ കല്ലിങ്ങല്‍, രമ്യ നമ്പീശന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരുമുണ്ട്. പ്രകാശ് മൂവിടോണിന്റെ ബാനറില്‍ ബോബിസഞ്ജയ് സഹോദരങ്ങളുടെ പിതാവും നടനുമായ പ്രേംപ്രകാശാണ് അയാളും ഞാനും തമ്മില്‍ നിര്‍മ്മിക്കുന്നത്.

ലാല്‍ ജോസിന്റെ കളരിയില്‍ നിന്നെത്തുന്ന അനൂപ് കണ്ണന്‍ മമ്മൂട്ടി ചിത്രവുമായാണ് ഗുരുവിനെ തന്നെ എതിരിടാനെത്തുന്നത്. ലാല്‍ജോസിന്റെ എണ്ണംപറഞ്ഞ ഹിറ്റുകളുടെ അണിയറയില്‍ അനൂപ് കണ്ണന്റെ സാന്നിധ്യവുമുണ്ടായിരുന്നു. മമ്മൂട്ടി നായകനാക്കി മറവത്തൂര്‍ കനവ് എന്ന ഹിറ്റൊരുക്കിയാണ് ലാല്‍ജോസ് അരങ്ങേറ്റം കുറിച്ചത്. ജവാന്‍ ഓഫ് വെള്ളിമലയിലൂടെ അങ്ങനെയൊരു തുടക്കം തന്നെയാവും അനൂപ് കണ്ണനും ആഗ്രഹിയ്ക്കുന്നത്. നാല് കോടിയോളം ബജറ്റില്‍ തീര്‍ക്കാല്‍ ലക്ഷ്യമിട്ട് തുടങ്ങിയ ചിത്രത്തിന് ആറു കോടിയോളം രൂപ മമ്മൂട്ടിയുടെ പ്ലേഹൗസ് ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലാണ് അനൂപ് കണ്ണന്റെ സംവിധാനസംരംഭം ഒരുങ്ങുന്നത്.

മലയാള സിനിമയിലെ ഈ ഗുരുശിഷ്യ റിലീസിനെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. അപൂര്‍വ പോരാട്ടത്തില്‍ ആരുജയിക്കും? ഉത്തരമറിയാന്‍ ഒക്ടോബര്‍ 19 വരെ കാത്തിരുന്നേ പറ്റൂ...

English summary
It is going on to be one big battle as the guru and shishya are all set to come up with their films on the same day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam