»   » മോഹന്‍ലാലും പൃഥ്വിയും വേണ്ട, ഗ്രേറ്റ് ഫാദര്‍ സംവിധായകന് മമ്മൂട്ടി മതി!!! ലക്ഷ്യം നൂറ് കോടി???

മോഹന്‍ലാലും പൃഥ്വിയും വേണ്ട, ഗ്രേറ്റ് ഫാദര്‍ സംവിധായകന് മമ്മൂട്ടി മതി!!! ലക്ഷ്യം നൂറ് കോടി???

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി ബോക്‌സ് ഓഫീസില്‍ 50 കോടി എന്ന മാന്ത്രിക സംഖ്യ കാണിച്ച ചിത്രമായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. 50 കോടിയും  പിന്നിട്ട് ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

നവാഗതനായ ഹനീഫ് അദേനിയാണ് ദ ഗ്രേറ്റ് ഫാദര്‍ ഒരുക്കിയത്. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസായിരുന്നു ചിത്രം നിര്‍മിച്ചത്. ചിത്രം തിയറ്ററിലെത്തുന്നതിന് മുമ്പ് തന്നെ ഹനീഫ് അദേനിക്കൊപ്പം സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതം മൂളിയിരുന്നു. 

ദ ഗ്രേറ്റ് ഫാദറിന്റെ നിര്‍മാതാവായ പൃഥ്വിരാജിനെ നായകനാക്കി ഹനീഫ് അദേനി തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. തൊട്ടുപിന്നാലെയാണ് മോഹന്‍ലാലും ഹനീഫ് അദേനിക്ക് തന്നെ നായകനാക്കി ചിത്രമൊരുക്കാനുള്ള ഡേറ്റ് നല്‍കിയത്.

മോഹന്‍ലാലിന്റെ ഡേറ്റ് ഹനീഫ് അദേനിക്ക് ലഭിച്ചെങ്കിലും ഉടനേ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കില്ലെന്ന് ഹനീഫ് വ്യക്തമാക്കിയിരുന്നു. സ്വാഭാവികമായും പൃഥ്വിരാജ് ചിത്രം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മമ്മൂട്ടിക്കൊപ്പം തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നതായുള്ള വാര്‍ത്തകള്‍.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രവും ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണെന്നാണ് ലഭിക്കുന്ന വിവരം. ഇതേ ഗണത്തില്‍ തന്നെ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ദ ഗ്രേറ്റ് ഫാദറും. ബിഗ് ബിക്ക് ശേഷം മമ്മൂട്ടി ഏറ്റവും സ്റ്റൈലിഷായി എത്തിയ കഥാപാത്രമായിരുന്നു ഡേവിഡ് നൈനാന്‍.

മോഹന്‍ലാലിന് പിന്നാലെ മലയാളത്തിലെ യുവതാരങ്ങള്‍ വരെ അമ്പത് കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിയപ്പോള്‍. അഭിനയത്തിന്റെ നാല്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്ന മലയാളത്തിന്റെ മെഗാസ്റ്റാറിന് ആ സംഖ്യ അന്യമായിരുന്നു. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത് ദ ഗ്രേറ്റ് ഫാദറായിരുന്നു.

വളരെ കുറഞ്ഞ ബജറ്റിലൊരുക്കി വന്‍ഹിറ്റായി മാറി എന്നതായിരുന്നു ഗ്രേറ്റ് ഫാദറിന്റെ പ്രത്യേകത. ആറ് കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച ചിത്രമായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. മലയാളത്തിന്‍ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡുകളാണ് ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത്.

സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഫാമിലി ത്രില്ലര്‍ ചിത്രമായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടി എന്ന താരത്തെ പൂര്‍ണമായും ഉപയോഗപ്പടുത്തിയ ചിത്രം. അത് തന്നെയാണ് മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ഹനീഫ് അദേനി ചിത്രത്തിലേക്ക് ആകര്‍ഷിച്ചതും. പുതിയ ചിത്രവും ഇത് ഗണത്തിലുള്ളതായിരിക്കുമെന്നാണ് സൂചന.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ അമ്പത് കോടി ചിത്രമായി മാറിയെങ്കിലും നൂറ് കോടി എന്ന സ്വപ്‌ന സംഖ്യ ഇനിയും അകലയാണ്. പുതിയ ചിത്രത്തിലൂടെ ഹനീഫ് അദേനി ലക്ഷ്യം വയ്ക്കുന്നത് മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി സിനിമ തന്നെയാണ്. ഗ്രേറ്റ് ഫാദര്‍ പ്രേക്ഷകരില്‍ ഉണ്ടാക്കിയ തരംഗം പുതിയ ചിത്രത്തിനും ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

English summary
Haneef Adeni again with Mammootty to make a family thriller. Haneef has also the dates of Mohanlal and Prithviraj with him. They planning to repeat the success of The Great Father.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam