»   » ഹാപ്പി ഹസ്ബന്റ്‌സ്: ജയറാമില്‍ നിന്ന് തെളിവെടുക്കും

ഹാപ്പി ഹസ്ബന്റ്‌സ്: ജയറാമില്‍ നിന്ന് തെളിവെടുക്കും

Posted By:
Subscribe to Filmibeat Malayalam
Jayaram
സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹാപ്പി ഹസ്‌ബെന്റ്‌സ്' അണിയറപ്രവര്‍ത്തകര്‍ പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാരോപിച്ച് നടന്‍ ജയറാമിനും മറ്റുമെതിരായ ഹര്‍ജിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.പി.സുനില്‍ നേരിട്ട് തെളിവെടുക്കും.

ജയറാമിന് പുറമെ നിര്‍മാതാവ് മിലന്‍ ജലീല്‍, സംവിധായകന്‍ സജി സുരേന്ദ്രന്‍, തിരകഥാകൃത്ത് കൃഷ്ണ പുജപ്പുര, അഭിനേതാക്കളായ ജയസൂര്യ, ഭാവന, സംവൃതാ സുനില്‍, റീമാ കല്ലിങ്ങല്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

'നോ എന്‍ട്രി' എന്ന ഹിന്ദി സിനിമയുടെ തിരക്കഥ പകര്‍പ്പവകാശം നേടാതെ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. തിരുമല സന്തോഷ് ഭവനില്‍ ഡി.ജെ.പോള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9 ന് കോടതി പരിഗണിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam