»   » ദിലീപിനൊപ്പമുള്ള ജീവിതത്തിന് ഒരു വയസ്സ്, വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് ഇങ്ങനെയാണോ? എങ്ങനെ?

ദിലീപിനൊപ്പമുള്ള ജീവിതത്തിന് ഒരു വയസ്സ്, വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് ഇങ്ങനെയാണോ? എങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
പ്രതിസന്ധികളുടെ ഒരു വര്‍ഷം, ദിലീപിനും കാവ്യക്കും ഇന്ന് വിവാഹ വാര്‍ഷികം | filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ ദിലീപും കാവ്യ മാധവനും വിവാഹിതരായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. 2016 നവബംര്‍ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. സിനിമാപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഞെട്ടിച്ചൊരു താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. വിവാഹ ദിവസമാണ് ദിലീപ് മാധ്യമങ്ങളോട് പോലും വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം നിരവധി തവണ ഇവരെച്ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

നീരജിനോടുള്ള പ്രണയം തുറന്നു പറഞ്ഞ് റീബ, പരസ്യമായ തുറന്നുപറച്ചില്‍, വീഡിയോ വൈറല്‍!

മോഹന്‍ലാലിന് വേണ്ടി ഭ്രാന്തിയായ ആ താരത്തിന് മിനിസ്‌ക്രീനില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം?

ദിലീപും കാവ്യയും ഒരുമിച്ചെത്തിയ സിനിമകളില്‍ അപൂര്‍വ്വം ചില സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക സിനിമകളും വിജയമായിരുന്നു. സ്‌ക്രീനിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. എന്നാല്‍ വിവാഹ ശേഷം സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവരുടെ ജീവിതത്തില്‍ അരങ്ങേറിയത്.

ദിലീപിനും കാവ്യയ്ക്കും ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്‌സറി

2016 നവംബര്‍ 25നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. സിനിമാരംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുത്ത ചടങ്ങ് നടന്നത് കൊച്ചിയില്‍ വച്ചായിരുന്നു. മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെയാണ് ദിലീപ് വിവാഹത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.

ഒരു വര്‍ഷം പിന്നിട്ടു

സംഭവബഹുലമായ വിവാഹ ജീവിതം ഒരുവര്‍ഷം പിന്നിടുന്നു. വിവാഹ ശേഷവും ഇവരെ ചുറ്റിപ്പറ്റി നിരവധി അപവാദങ്ങള്‍ പ്രചരിച്ചിരുന്നു. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരമാണ് ദിലീപ്. വിവാഹ ശേഷവും ഇവര്‍ക്കൊപ്പം അപവാദങ്ങള്‍ കൂട്ടിനുണ്ടായിരുന്നു.

അപ്രതീക്ഷിതമായി അരങ്ങേറിയ സംഭവങ്ങള്‍

സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് വിവാഹത്തിന് ശേഷം ഇവരുടെജീവിതത്തില്‍ അരങ്ങേറിയത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആഘോഷങ്ങളിലും ഒപ്പമില്ലായിരുന്നു

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുന്നതിനിടയില്‍ നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും അഞ്ചാം തവണയാണ് താരത്തിന് ജാമ്യം ലഭിച്ചത്. വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് ദിലീപ് ജയിലിലായിരുന്നു.

പിറന്നാള്‍ ആഘോഷിക്കാനും ഒപ്പമില്ല

വിവാഹ ശേഷമുള്ള കാവ്യയുടെ പിറന്നാളിനും ദിലീപ് ജയിലിലായിരുന്നു. ജയിലില്‍ നിന്നും ആശംസ അറിയിക്കുന്നതിനായി ദിലീപ് വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പോലീസ് അകമ്പടിയോടെ വീട്ടിലെത്തി

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിനായി കോടതി അനുമതിയോടെ ദിലീപ് രണ്ട് മണിക്കൂര്‍ നേരത്തേക്ക് പുറത്തിറങ്ങിയിരുന്നു. പോലീസ് അകമ്പടിയോടെയായിരുന്നു താരം എത്തിയത്. ദിലീപ് ജയിലിലായതിന് ശേഷം പുറത്തിറങ്ങിയ രാമലീലയിലെ രംഗങ്ങള്‍ താരത്തിന്റെ ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു.

അഞ്ചാം തവണ ജാമ്യം ലഭിച്ചു

ജയിലിലായപ്പോള്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും അഞ്ചാമത്തെ തവണയാണ് താരത്തിന് ജാമ്യം ലഭിച്ചത്. പുതിയ ചിത്രമായ കമ്മാരസംഭവം, ദേ പുട്ട് ദുബായ് ശാഖയുടെ ഉദ്ഘാടനം തുടങ്ങിയവയുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍.

വിദേശത്തേക്ക് പോകാന്‍ അനുമതി

ജാമ്യവ്യവസ്ഥ പ്രകാരം ദിലീപിന്റെ പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദേപുട്ട് ദുബായ് ശാഖയുടെ ഉദ്ഘാടനത്തിന് പോകുന്നതിന് വേണ്ടിയാണ് താരം ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി താരത്തിന് വിദേശത്ത് പോകാന്‍ അനുമതി നല്‍കിയിരുന്നു.

പ്രതിസന്ധിയില്‍ ശക്തമായ പിന്തുണ

പ്രതിസന്ധി ഘട്ടത്തില്‍ ദിലീപിന് ശക്തമായ പിന്തുണയുമായി കാവ്യ മാധവന്‍ കൂടെയുണ്ട്. മീനാക്ഷിയും കാവ്യയും തമ്മില്‍ അസ്വാരസ്യത്തിലാണെന്ന തരത്തില്‍ അപവാദങ്ങള്‍ പ്രടചരിച്ചിരുന്നു. എന്നാല്‍ ദിലീപ് ആഗ്രഹിച്ചത് പോലെ തന്നെ മീനൂട്ടിക്ക് കൂട്ടാണ് താനെന്ന് കാവ്യ പ്രവര്‍ത്തിയിലൂടെ തെളിയിച്ചു.

ആരാധകരുടെ പിന്തുണ

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷവിമര്‍ശവുമായി സിനിമാരംഗത്ത് നിന്നടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപില്‍ നിന്നും അത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്നാണ് ആരാധകര്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നത്. ശ്കതമായ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

English summary
First wedding anniversary to Dileep and Kavya Madhavan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X