»   » ഈ ഹരം റിയാലിറ്റിയോ, ലിപ് ലോക് സീന്‍ പുറത്ത് വിട്ട വീഡിയോ!

ഈ ഹരം റിയാലിറ്റിയോ, ലിപ് ലോക് സീന്‍ പുറത്ത് വിട്ട വീഡിയോ!

Posted By: Akhila KS
Subscribe to Filmibeat Malayalam

മലയാള സിനിമയിലും ലിപ് ലോക് രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ വിവാദങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പ്രണയദിനത്തില്‍ കിടിലന്‍ ലിപ് രംഗവുമായി ഹരം എന്ന പേരില്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നു. ബിലഹരി സംവിധാനം ചെയ്തിരിക്കുന്ന ഈ വീഡിയോയില്‍ വിഷ്ണു ഉണ്ണികൃഷ്ണനും മേഘയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

രാത്രിയില്‍ ഞെട്ടി എഴുന്നേല്‍ക്കും! അനുഷ്‌ക ശര്‍മ്മയുടെ പരി ട്രെയിലര്‍ കണ്ടു നോക്കൂ..

മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിനീത് വാസുദേവനാണ് വരികളെഴുതി ഗാനം ആലപിച്ചിരിക്കുന്നത്. അപ്പു പ്രഭാകരാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രസംയോജനം. പ്രശസ്ത സംഗീത സംഘമായ തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോനാണ് വീഡിയോയ്ക്ക് വേണ്ടി വയലിന്‍ വായിച്ചത്.

സോള്‍ എന്റര്‍ടെയിന്‍മെന്റും പ്ലാന്‍ ബിയും ചേര്‍ന്നാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. പ്രണയദിനത്തില്‍ ആരാധകരെ ഹരംകൊള്ളിക്കാനെത്തിയ വീഡിയോ ഗാനം ആസ്വദിക്കാം...

മലയാള സിനിമയില്‍ ഇപ്പോഴും ലിപ് ലോക് രംഗങ്ങള്‍ക്ക് നടിമാര്‍ തയ്യാറാകാറില്ല. വിവാദത്തെ ഭയക്കുന്നതുകൊണ്ട് തന്നെയാണ് നടിമാര്‍ക്ക് ഇക്കാര്യത്തില്‍ മടി തോന്നുന്നത്. മംമത, രമ്യാ നമ്പീശന്‍, മൈഥിലി, ഭാവന, ഹണി റോസ്, രജിഷ വിജയന്‍ എന്നീ നടിമാരെല്ലാം മലയാള സിനിമയില്‍ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Haram video song viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam