»   » കയറിപ്പിടിച്ചവന്റെ കരണത്തടിച്ചെന്ന് ഭാമ

കയറിപ്പിടിച്ചവന്റെ കരണത്തടിച്ചെന്ന് ഭാമ

Posted By:
Subscribe to Filmibeat Malayalam

ഷിംലയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ തന്നെ കയറിപ്പിടിച്ചവന്റെ കരണത്തടിച്ചുവെന്ന് നടി ഭാമ. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷിംലയില്‍ തനിയ്ക്കുനേരെയുണ്ടായ അപമാനശ്രമത്തിന്റെ കഥ ഭാമ പറഞ്ഞത്.

ദര്‍ഭി എന്ന ചിത്രത്തിന്റെഷൂട്ടിങിന്റെ ഇടവേളയില്‍ പുറത്തിറങ്ങിയപ്പോഴാണത്രേ ഭാമയെ കയറിപ്പിടിക്കാന്‍ ഒരാള്‍ ശ്രമിച്ചത്. അയാളെ താന്‍ കരണത്തടിച്ചുവെന്നും പിന്നീട് സെറ്റിലുള്ളവരെല്ലാം ചേര്‍ന്ന് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തുവിട്ടുവെന്നും ഭാമ പറയുന്നു.

Bhama

ഷിംലയല്ലേ ആരും തിരിച്ചറിയില്ലെന്ന ധൈര്യത്തിലാണ് ഞാന്‍ തനിച്ച് പുറത്തിറങ്ങിയത്. ഒറ്റയ്ക്ക് നടക്കുമ്പോള്‍ തിരക്കിനിടയില്‍ നിന്നും ഒരാള്‍ എന്റെ കഴുത്തില്‍ പിടിച്ചു. തിരിഞ്ഞു നിന്ന് എന്താടാ നീ കാണിച്ചത് എന്ന് ചോദിച്ചപ്പോള്‍ ആയാള്‍ പറഞ്ഞത് പെങ്ങളാണെന്ന് കരുതിയെന്നാണ്. പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല മുഖമടച്ച് ഒരു അടികൊടുത്തു- ഭാമ പറയുന്നു.

കന്നഡച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന തന്നെ കന്നഡക്കാര്‍ക്ക് വലിയ ഇഷ്ടമാണെന്നും അവിടെവച്ചാണ് തന്റെ കട്ടൗട്ടില്‍ പൂമാലയിട്ടുവച്ചത് കണ്ടതെന്നും ഭാമ പറയുന്നു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലിവിങ് ടുഗതര്‍ സമ്പ്രദായത്തോട് തനിയ്ക്ക് യോജിപ്പില്ലെന്നും. ഹിന്ദു പാരമ്പര്യത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയായതിനാല്‍ വിവാഹം കഴിയ്ക്കാതെ കാമുകനൊപ്പം ഒന്നിച്ചുജീവിയ്ക്കുകയെന്നകാര്യം തന്നെ സംബന്ധിച്ച് ഒരിക്കലും നടക്കില്ലെന്നും ഭാമ പറഞ്ഞു.

English summary
Actress Bhama said in an interview that she had slapped a man who were tried to molest her at Shimla.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam