»   » ഹര്‍ഭജന്‍ ഇനി സിനിമ ക്രീസില്‍

ഹര്‍ഭജന്‍ ഇനി സിനിമ ക്രീസില്‍

Posted By:
Subscribe to Filmibeat Malayalam
Harbhajan Singh
ഇന്ത്യന്‍ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഗ്ലാമര്‍ ലോകത്തേക്ക് പ്രവേശിക്കുന്നു. മോശം ഫോമിനെ തുടര്‍ന്ന് ടീമിന് പുറത്തിരിക്കുന്ന ഭാജി ഇനി സിനിമാ ലോകത്ത് പുതിയ ഇന്നിങ്‌സ് തുറക്കാനുള്ള ശ്രമത്തിലാണ്.

ഇതിന്റെ മുന്നോടിയായി 'ഇക് സുനേഹ' എന്ന പേരില്‍ ഇദ്ദേഹം കവിതാസമാഹാരം പുറത്തിറക്കി. പഞ്ചാബി പാട്ടുകളില്‍ അശ്ലീലത വര്‍ധിച്ചുവരുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് ഈ കവിതാസമാഹാരം പുറത്തിറക്കിയിരിക്കുന്നത്. ബിആന്റഎംന്റെ ബാനറില്‍ രണ്ടു പഞ്ചാബി സിനിമകളാണ് താരം നിര്‍മ്മിക്കാന്‍ പോകുന്നത്.

പഞ്ചാബിലും പരിസരപ്രദേശങ്ങളിലുമായി മെയ് മാസത്തോടുകൂടി ചിത്രീകരണം തുടങ്ങാനാണ് ഹര്‍ഭജന്റെ പദ്ധതി. സുഹൃത്തായ മദാനുമായി കൂടി ചേര്‍ന്നാണ് ബിആന്റ് എം പ്രൊഡക്ഷന്‍ തുടങ്ങിയിരിക്കുന്നത്. ഹര്‍ഭജന്റെ ഓമനപേരായ ഭാജിയിലെയും മദാനിലെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ് ബിആന്റ്എം. പഞ്ചാബി സിനിമകള്‍ സംസ്ഥാനത്തിനുള്ളില്‍ മാത്രമല്ല രാജ്യത്തിനു പുറത്തും ശ്രദ്ധിക്കപ്പെടുന്നതാണ്. അതിനാലാണ് ഇങ്ങനൊരു കമ്പനി നിര്‍മ്മിച്ചതെന്നും ഹര്‍ഭജന്‍ അറിയിച്ചു.

ഹര്‍ഭജന്റെ പുതിയ ചിത്രങ്ങള്‍ കോമഡിക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കുമെന്നും പഞ്ചാബിലെ സൂപ്പര്‍സ്റ്റാറുകളും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളും സിനിമയില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സല്‍മാന്‍ഖാന്റെ മുജ്‌സെ ശാദി കരോഗിയില്‍ ഹര്‍ഭജന്‍ തലകാണിച്ചിരുന്നു. സ്വന്തം സിനിമകളിലും അതിഥിതാരമായി പ്രത്യക്ഷപ്പെടുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. സ്മീപ് കംഗായിരിക്കും ഹര്‍ഭജന്റെ രണ്ട് സിനിമകളുടെയും സംവിധായകന്‍. ക്രിക്കറ്റിനോട് വിട പറയുകയാണോ എന്ന ചോദ്യത്തിന് ക്രിക്കറ്റ് കഴിഞ്ഞെ ജീവിതത്തില്‍ എന്തിനും സ്ഥാനമുള്ളൂവെന്ന മറുപടിയാണ് താരം നല്‍കിയത്.

English summary
Working hard to script a comeback into the Indian team, cricketer Harbhajan Singh has also planned an entry into the world of glamour by producing two Punjabi movies under his banner B&M.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam