»   » സംഗീതം പഠിക്കാനായി ഹരീഷ് കണാരന്‍ ചെന്ന് പെട്ടത് രമേഷ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...

സംഗീതം പഠിക്കാനായി ഹരീഷ് കണാരന്‍ ചെന്ന് പെട്ടത് രമേഷ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...

Written By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമയാണ് ചാണക്യതന്ത്രം. സിനിമയില്‍ ഉണ്ണി മുകുന്ദന്‍ സത്രീ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ സ്ത്രീ വേഷത്തിലെത്തുന്ന ഉണ്ണിയുടെ ചിത്രങ്ങളും പോസ്റ്ററുകളും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും ടീസര്‍ റിലീസായിരിക്കുകയാണ്.

ജയേട്ടാ നിങ്ങളിതെന്ത് കിടുവാണ്! മേരിക്കുട്ടിയായി രൂപം മാറിയ ജയസൂര്യയെ നമിക്കണം, നിങ്ങളെ ആര് ട്രോളും


കണ്ണന്‍ താമരക്കുളമാണ് സിനിമ സംവിധാനം ചെയ്യുന്നത്. പുറത്ത് വന്ന ടീസറില്‍ ഹരീഷ് കണാരനും രമേശ് പിഷാരടിയുമാണ് ഉള്ളത്. പാട്ട് പഠിക്കാന്‍ പിഷാരടിയുടെ അടുത്തെത്തിയ ഹരീഷിനെയും പാട്ടും മറ്റുമാണ് ടീസറിലൂടെ കാണിച്ചിരിക്കുന്നത്. സംഭവം കളറായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.


ചാണക്യതന്ത്രം

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണ് ചാണക്യതന്ത്രം. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ സ്ത്രീ കഥാപാത്രത്തിലും അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിലെ ഉണ്ണിയുടെ സ്ത്രീ വേഷത്തിലുള്ള ലുക്കും, മേക്കോവര്‍ നടത്തുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഒപ്പം നിഗൂഢതകളൊപ്പിച്ച് സിനിമയില്‍ നിന്നും പോസ്റ്ററുകളും ടീസറും പുറത്ത് വന്നിരുന്നു. എന്നാല്‍ സിനിമയൊരു കോമഡി ചിത്രമായിരിക്കുമെന്ന സൂചനയുമായി പുതിയ ടീസറും എത്തിയിരിക്കുകയാണ്. ഹരീഷ് കണാരനും രമേശ് പിഷാരടിയുമാണ് ടീസറിലുള്ളത്.


സംഗീതം പഠിക്കാനെത്തിയ ഹരീഷ്

സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി ചെന്ന്് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ എന്ന് തുടങ്ങുന്ന ആറാം തമ്പൂരാനിലെ ലാലേട്ടന്റെ പ്രശസ്തമായ ഡയലോഗിനെ സ്മരിക്കും വിധമാണ് ചാണക്യതന്ത്രത്തിന്റെ ടീസര്‍ ഒരുക്കിയിരുന്നത്. രമേശ് പിഷാരടിയുടെ അടുത്ത് സംഗീതം പഠിക്കാനെത്തുകയാണ് ഹരീഷ് കണാരന്‍. സംഗീത സംവിധായകനായി പിഷാരടി വേഷമിടുമ്പോള്‍ ഗായകനായിട്ടാണ് ഹരീഷ് എത്തുന്നത്. ഇരുവരും ചേര്‍ന്നുള്ള നര്‍മ്മ സംഭാഷണങ്ങളുള്ള ടീസര്‍ പ്രേക്ഷകരില്‍ പൊട്ടിച്ചിരി പടര്‍ത്തിയിരിക്കുകയാണ്. ടീസറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്..


ടീസറില്‍ പറയുന്നതിങ്ങനെ..

കാറും ബസും വരുന്നതിന് എത്രയോ മുന്‍പ് സംഗീതം സഞ്ചരിച്ച് തുടങ്ങിയിരിക്കുകയാണ്. ഒരു പാട്ടുകാരന് വേണ്ടിയും എന്റെ ഈണമോ വരികളോ ഞാന്‍ മാറ്റുന്നതല്ല എന്ന് പിഷാരടി പറയുമ്പോള്‍ മാറ്റരുത് സാര്‍ ഒരിക്കലും മാറ്റരുത്.. എന്ന് പറഞ്ഞ് ഹരീഷ് കണാരന്‍ സപ്പോര്‍ട്ട് ചെയ്യുന്നു. സോംഗ് വളരെ ടഫായിരിക്കും. മലയാളത്തില്‍ പുലിയായ സാറിന്റെ ടഫിന് വേണ്ടിയായിരുന്നു ഹരീഷ് കാത്തിരുന്നതും. ഒടുവില്‍ ട്യൂണ്‍ നോക്കി ഹരീഷിന് പാടാന്‍ അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ് പിഷാരടി.
ബിഗ് ബജറ്റ് സിനിമ

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രം ഒരു ആക്ഷന്‍ ത്രില്ലറായിട്ടാണ് നിര്‍മ്മിക്കുന്നത്. ആട് പുലിയാട്ടം എന്ന ജയറാമിന്റെ സിനിമയ്ക്ക് തിരക്കഥ എഴുതിയ ദിനേശ് പള്ളത്താണ് ചാണക്യതന്ത്രത്തിനും തിരക്കഥയൊരുക്കുന്നത്. അനുപ് മേനോന്‍, ശിവദ, സായി കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, ശ്രുതി രാമചന്ദ്രന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ചാണക്യനെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള തന്ത്രശാലിയായ പോരാളിയുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മമ്മൂട്ടിയുടെ മറ്റൊരു അഡാറ് സിനിമയ്ക്ക് കൂടി തിരി തെളിഞ്ഞു..! ഇനിയാണ് കടുത്ത മത്സരം ആരംഭിക്കുന്നത്..


അത് കോപ്പിയടിച്ചതല്ല! ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ വേഷം പിന്നിലെ സത്യം പുറത്ത് വന്നു!

English summary
Hareesh Kanaran and Ramesh Pisharody’s teaser from Chanakya Thanthram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam