twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇടത് സര്‍ക്കാരിനോട് ഒരു അഭ്യര്‍ത്ഥന! അവാർഡുകൾക്ക് എന്നെ പരിഗണിക്കരുത്

    |

    സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് ഒരു മടിയും കൂടാതെ തുറന്ന് പറയുന്ന താരമാണ് ഹരീഷ് പേരടി. സോഷ്യൽ മീഡിയ പേജിലൂടെ തന്റെ നിലപാടുകൾ താരം തുറന്നടിക്കാറുള്ളത്. ഇപ്പോഴിത തന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ഉദ്ദ്യേശ ശുദ്ധി വളച്ചൊടുക്കുന്നവർക്ക് മറുപടിയുമായി ഹരീഷ് പേരടി. തന്റെ ചിത്രങ്ങൾ പുരസ്കാരങ്ങൾക്കായി പരിഗണിക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച് കൊണ്ടാണ് താരം മറുപടി നൽകിയത്,.തന്റെ നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും അവാര്‍ഡ് കമ്മിറ്റിയുടെ മുന്നിലെത്തും എന്നാല്‍ തന്നെ പരിഗണിക്കരുത് എന്നാണ് നടന്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

    hareesh peradi

    ഹരീഷ് പേരടിയുടെ ഫേസ്ബുക്കിന്റെ പൂർണ്ണ രൂപം ചുവടെ...കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് ഒരു അഭ്യര്‍ത്ഥന..എന്റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവുമൊക്കെ അവാര്‍ഡ് കമ്മറ്റിയുടെ. മുന്നിലെത്തും..ദയവ് ചെയ്യത് അതിനൊന്നും എന്നെ പരിഗണിക്കാതിരിക്കുക..പരിഗണിച്ചാല്‍ ഒരു കലാകാരന്‍ എന്ന നിലക്ക് അതിനെ അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും...എന്റെ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉഷ്ണത്തിന് ഞാന്‍ കൂലി വാങ്ങുന്നതുപോലെയാണ്...അല്ലെങ്കില്‍ അതിനേക്കാള്‍ ബാലിശമായ ഒന്നാണ് അവാര്‍ഡുകള്‍..

    എന്നാലും എന്റെ കഥാപാത്രങ്ങളോടുള്ള എന്റെ ബഹുമാനം എന്ന് നിലക്ക് എനിക്കതു വാങ്ങേണ്ടിവരും...പക്ഷെ എന്നെ പരിഗണിക്കരുത് എന്ന് ഒരിക്കല്‍ കൂടി സത്യസന്ധമായി ആവര്‍ത്തിക്കുന്നു..അത് ഒരു ജനകീയ സര്‍ക്കാറിന്റെ പ്രതിഛായയേയും കളങ്കപെടുത്തും..കാരണം എന്റെ എഴുത്തുകള്‍ അവാര്‍ഡിനു വേണ്ടിയുളള മലക്കം മറിച്ചിലാണെന്ന വ്യാപകമായ ആരോപണമുണ്ട് ...ഞാനിടുന്ന പോസ്റ്റുകള്‍ എന്റെ രാഷ്ട്രീയമാണ്...മനുഷ്യപക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയം കലാകാരന്റെ പ്രാണവായുവാണ്..അതിനിയും തുടരും..

    വ്യക്തിഹത്യ എന്റെ രാഷ്ട്രീയമല്ല...ഞാന്‍ പറയുന്ന കാര്യങ്ങള്‍ ആരെയെങ്കിലും ഉദ്യേശിച്ചാണന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശനമാണ്...ഈ ജീവിതം മുഴുവന്‍ പ്രേക്ഷക മനസ്സിലെ കഥാപാത്രങ്ങളായി മാറുക എന്നുള്ളത് മാത്രമാണ് എന്റെ സ്വപ്നം...ഹരീഷ് പേരടി കുറിച്ചു.

    നടന്റെ പോസ്റ്റിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച പിന്തുണയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നട്ടെല്ലുള്ള കലാകാരൻ, മനുഷ്യൻ തുടങ്ങിയ കമന്റുകളാണ് ഹരീഷിന്റെ പോസ്റ്റിന് ലഭിക്കുന്നത്. ഇനിയും മുന്നോട്ട് പോകാനും ആരാധകർ പറയുന്നുണ്ട്. നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ കലാകാരനാണ് ഹരീശ് പേരടി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്നചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. വില്ലൻ, സ്വഭാവ നടൻ എന്നിങ്ങനെ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ ഹരീഷ് പേരടിക്ക് കഴിഞ്ഞിട്ടുണ്ട്.

    ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

    English summary
    Hareesh peradi About Kerala State Film Awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X