twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അങ്ങനെ എഴുതാൻ കാണിച്ച ആ മനകട്ടിക്കു മുന്നിൽ നമസ്കാരം! മുരളി ഗോപിയ്ക്ക് മറുപടിയുമായി ഹരീഷ് പേരടി

    |

    നടൻ ഹരീഷ് പേരടിയുടെ കരിയറിൽ തന്നെ മികച്ച ബ്രേക്ക് നൽകിയ ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ചിത്രത്തിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദായിരുന്നു ചിത്രം സമവിധാനം ചെയ്തത്. ഇപ്പോഴിത ചിത്രത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുരളി ഗോപി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പിന് മറുപടിയായിട്ടായിരുന്നു ഹരീഷിന്റെ ഈ തുറന്നെഴുത്ത്.

    Hareesh Peradi

     വിവാഹം നശിച്ചു കൊണ്ടിരിക്കുന്ന സമ്പ്രദായം!! അതിൽ വിശ്വസിക്കുന്നില്ല, വിവാഹത്തെ കുറിച്ച് സല്ലു വിവാഹം നശിച്ചു കൊണ്ടിരിക്കുന്ന സമ്പ്രദായം!! അതിൽ വിശ്വസിക്കുന്നില്ല, വിവാഹത്തെ കുറിച്ച് സല്ലു

    പേസ്റ്റ് ഇങ്ങനെ...നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ... അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തി പരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ... പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു... ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും " നിന്റെ തന്തയല്ലാ എന്റെ തന്താ ".... എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരം.. ഹരീഷ് കുറിച്ചു.

    ഐശ്വര്യയും സുസ്മിതയും തമ്മിൽ പിണക്കത്തിൽ? വിവാദത്തിൽ പ്രതികരിച്ച് സുസ്മിത സെൻഐശ്വര്യയും സുസ്മിതയും തമ്മിൽ പിണക്കത്തിൽ? വിവാദത്തിൽ പ്രതികരിച്ച് സുസ്മിത സെൻ

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ഒരു രംഗം പങ്കുവെച്ചു കൊണ്ടായിരുന്നു മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഏകാധിപന്മാർ, പല കൊടികൾക്ക് മുന്നിലും ശിരസ്സ് താഴ്ത്തി നിൽക്കുമെങ്കിലും, സ്വയം ഉണ്ടാക്കിയ നിയമാവലിയിലും സ്വന്തമായി കെട്ടിയുണ്ടാക്കിയ ധാരണാസമുച്ചയങ്ങളിലും മാത്രം ജീവിക്കും. അംഗബലവും ആയുധബലവും ഉപയോഗിച്ചുള്ള രാഷ്ട്രീയ അടിച്ചമർത്തലുകളിലൂടെ, അവർ താത്ക്കാലിക ജയങ്ങൾ കൊയ്യുമ്പോഴും സമൂഹമനസ്സ് എന്ന അവർക്ക് അപ്രാപ്യമായ ഗൂഢ ഉദ്യാനങ്ങളിൽ വിരിയുന്ന മുറിവേറ്റ ഓർമ്മയുടെ ഒരായിരം രക്‌തപുഷ്പങ്ങളെ കാണാതെയും തൊടാനാവാതെയും മുന്നേറും. ശക്തമായ അപായ സൂചനകളെ അവഗണിച്ചുകൊണ്ട് തന്നെയായിരിക്കും ഈ മുന്നേറ്റം- മുരളി ഗോപി കുറിച്ചു

    harish pardi
    murali gopi

    English summary
    Hareesh Peradi facebook post murali gopi post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X