»   » ഹരിഹര്‍ നഗറിലെ പയ്യന്‍സ് വീണ്ടും

ഹരിഹര്‍ നഗറിലെ പയ്യന്‍സ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Harihar Nagar
മലയാളിയെ പൊട്ടിച്ചിരിപ്പിയ്ക്കാന്‍ ഹരിഹര്‍ നഗറിലെ ചാങ്ങാതിക്കൂട്ടം വീണ്ടുമെത്തുന്നു. ഹരിഹര്‍ നഗറിന്റെ നാലാംഭാഗം ചിത്രീകരിയ്ക്കാനുള്ള ഒരുക്കങ്ങള്‍ സംവിധായകന്‍ ലാല്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

1990ലാണ് തിയറ്ററുകളില്‍ പൊട്ടിച്ചിരിയുടെ വെടിക്കെട്ട് തീര്‍ത്ത ഇന്‍ഹരിഹര്‍ നഗര്‍ പുറത്തിറങ്ങിയത്. വായ്‌നോക്കി നടന്നിരുന്ന നാല്‍വര്‍സംഘത്തിന്റെ അബദ്ധങ്ങളായിരുന്നു സിദ്ദിഖ് ലാലുമാര്‍ അന്ന് സിനിമയാക്കിയത്.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം ലാല്‍ ടു ഹരിഹര്‍ നഗര്‍, ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ചിത്രങ്ങളും പുറത്തിറക്കി. ഈ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് നടത്തിയതോടെയാണ് നാലാംഭാഗവുമായി രംഗത്തെത്താന്‍ ലാല്‍ തയാറായത്.

അടുത്ത വര്‍ഷമാദ്യം ഹരിഹര്‍ നഗര്‍ 4ന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് സംവിധായകന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. മഹാദേവന്‍, ഗോവിന്ദന്‍ കുട്ടി, അപ്പുക്കുട്ടന്‍, തോമസ്സുകുട്ടി എന്നീ നാല്‍വര്‍ സംഘത്തിന്റെ അബദ്ധഗാഥകള്‍ തന്നെയാവും നാലാംഭാഗത്തിന്റെയും പ്രമേയമെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ നായികയടക്കമുള്ളവരുടെ കാര്യങ്ങള്‍ ഇനിയും തീരുമാനമായിട്ടില്ല.

English summary
If some reports are to be believed, director Lal is all set to start the fourth episode of the Harihar Nagar series

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam