»   » പൃഥ്വി - ഹരിഹരന്‍ കൂട്ടുകെട്ടില്‍ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നു

പൃഥ്വി - ഹരിഹരന്‍ കൂട്ടുകെട്ടില്‍ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയോട് കിടപിടിക്കാന്‍ മലയാളത്തില്‍നിന്ന് ഒരു പുരാണചിത്രം ഒരുങ്ങുന്നു. പുരാണ കഥകളിലെ ശ്രീകൃഷ്ണന്റെ കഥ പശ്ചാത്തലമാക്കിയാണ് സംവിധായകനായ ഹരിഹരന്‍. ചിത്രത്തില്‍ ശ്രീകൃഷ്ണനായി എത്തുന്നത് പൃഥ്വിരാജായിരിക്കും.

സ്യമന്തകം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കേരള വര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം ഹരിഹരന്‍ ഒരുക്കുന്ന ചിത്രമാണ് സ്യമന്തകം മലയാളത്തില്‍ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദു എന്നീ ഭാഷകളിലും ചിത്രം നിര്‍മ്മിക്കും. ഗോകുലം ഗ്രൂപ്പിന്റെ ഉടമ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പ്രശസ്തര്‍ സിനിമയില്‍ അണിനിരക്കും. ശബ്ദമിശ്രണം റസൂല്‍പൂക്കുട്ടിയുടെതാണ്.

-prithviraj-to-play-lord-krishna-in-hariharan-syamanthakam.

മഹാഭാരത്തിലെ ഒരു ഉപകഥയാണ് സ്യമന്തകം. തന്റെ ആത്മമിത്രമായ സത്രാജിത്തിന് സൂര്യന്‍ നല്‍കുന്ന ഉപഹാരമാണ് അമൂല്യമായ സ്യമന്തകമെന്ന മണി. എന്നാല്‍ പിന്നീട് ഈ സ്യമന്തകം മോഷണം പോകുകയും ഭഗവാന്‍ കൃഷ്ണനാണ് ഇതിന് പിന്നിലെന്ന് കിംവദന്തി പരക്കുന്നതുമാണ് കഥ.

വളരെ മുമ്പ് തന്നെ ഹരിഹരന്റെ മനസ്സിലുണ്ടായിരുന്ന പ്രോജക്ട് ആണിത്. എന്നാല്‍ ഇത്രവലിയ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തുക മുടക്കാന്‍ അക്കാലത്ത് ആരും തയാറല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനല്ല ലോകമൊട്ടുക്ക് ചിത്രം റിലീസ് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.

English summary
Seasoned director Hariharan is all set to shoot a mythological on Lord Krishna. “Although Shri Krishna has been featured before in a few Indian films, this would be the first time that he is being portrayed as an out-and-out hero

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam