twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രം വടക്കന്‍ വീരഗാഥ 2? സിനിമയെ കുറിച്ച് ഹരിഹരന്‍ പറയുന്നു..

    |

    Recommended Video

    മമ്മൂക്കയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രം വടക്കന്‍ വീരഗാഥ 2?

    സെപ്റ്റംബര്‍ 7 ന് മെഗാസ്റ്റാര്‍ മമ്മൂട്ടി 67-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇത്തവണത്തെ പിറന്നാളിന് ആരാധകര്‍ക്കൊരു സമ്മാനമായി പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു സിനിമയുടെയും പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലായിരുന്നു.

     ബിഗ് ബോസിലെ യഥാർത്ഥ പ്രണയം ശ്രീനി, പേളി അല്ല! ഉമ്മ കൊടുത്ത് അതിഥി അത് തെളിയിച്ചു.. ബിഗ് ബോസിലെ യഥാർത്ഥ പ്രണയം ശ്രീനി, പേളി അല്ല! ഉമ്മ കൊടുത്ത് അതിഥി അത് തെളിയിച്ചു..

    മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് സിനിമയായ വടക്കന്‍ വീരഗാഥയുടെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതിനെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഹരിഹരന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

    oru-vadakkan-veeragatha-sequel

    ഹരിഹരന്‍ മഹാഭാരതം സിനിമയാക്കുന്നു, കര്‍ണന്‍ സിനിമയാക്കുന്നു എന്നൊക്കെ വാര്‍ത്ത വരുന്നുണ്ട്. എനിക്കറിയില്ല ആരാണിതൊക്കെ പറഞ്ഞ് പരത്തുന്നതെന്ന്. ഇത് മാത്രമല്ല ബോളിവുഡില്‍ നിന്നും ഐശ്വര്യ റായി, അമിതാഭ് ബച്ചന്‍ എന്നിവരെയൊക്കെ അണിനിരത്തുന്നു എന്നും കാണാം. യൂട്യൂബില്‍ തപ്പിനോക്കിയാല്‍ ട്രെയിലറും ടീസറുമെല്ലാം കാണാന്‍ സാധിക്കും. അത് കൊണ്ട് വാര്‍ത്തകള്‍ സത്യമല്ല. വടക്കന്‍ വീരഗാഥയ്ക്ക് ഒരു രണ്ടാം ഭാഗമൊരുക്കാന്‍ എനിക്ക് കഴിയില്ലെന്നുമാണ് ഹരിഹരന്‍ പറയുന്നത്.

     ആക്ഷനെക്കാളും ലിപ് ലോക്കിനെ സ്‌നേഹിച്ച് മലയാളികള്‍! പൃഥ്വിയെ കടത്തിവെട്ടിയാണ് ടൊവിനോയുടെ മാസ്! ആക്ഷനെക്കാളും ലിപ് ലോക്കിനെ സ്‌നേഹിച്ച് മലയാളികള്‍! പൃഥ്വിയെ കടത്തിവെട്ടിയാണ് ടൊവിനോയുടെ മാസ്!

    1989 ല്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ഹിറ്റ് മൂവിയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടിയ്‌ക്കൊപ്പം സുരേഷ് ഗോപി, ബാലന്‍ കെ നായര്‍, മാധവി, ബിയോണ്‍, ക്യാപ്റ്റന്‍ രാജു, ഗീത, സുകുമാരി എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരന്നിരുന്നു. വടക്കാന്‍ പാട്ടുകളെ ആസ്പദമാക്കി എംടി വാസുദേവന്‍ നായരായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. 'ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ, തോല്‍ക്കാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി' തുടങ്ങിയ ഡയലോഗുകളിലൂടെ ഇന്നും സിനിമ ശ്രദ്ധേയമാണ്.

    English summary
    Hariharan saying about Oru Vadakkan Veeragatha sequel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X