»   » ആ രാത്രി ഉറങ്ങിയിട്ടില്ല, ഹരിശ്രീ അശോകന്‍ പറയുന്നു

ആ രാത്രി ഉറങ്ങിയിട്ടില്ല, ഹരിശ്രീ അശോകന്‍ പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ രമണനാണ് താരം. 1998ല്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമാണ് രമണന്‍. പഞ്ചാബി ഹൗസില്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രം കൂടിയായിരുന്നു അത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും രമണനെ പ്രേക്ഷകര്‍ മറന്നിട്ടില്ലെന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയില്‍ ട്രോളാന്‍ രമണനെ കഴിഞ്ഞും യോജിച്ച മറ്റൊരു കഥാപാത്രം മലയാള സിനിമയിലുണ്ടാകില്ല.

എന്നാല്‍ രമണന്‍ ഇത്ര സൂപ്പര്‍ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നു. രമണന്റെ ലുക്ക് അങ്ങനെ മതിയെന്ന് പറഞ്ഞത് റാഫി മെക്കാര്‍ട്ടിനാണ്. അവര്‍ പറഞ്ഞു ഞാന്‍ അത് ചെയ്തു. ഹരിശ്രീ അശോകന്‍ പറഞ്ഞു. സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ഇത് സൂപ്പര്‍ഹിറ്റാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അന്ന് അവര്‍ പറഞ്ഞ കഥയുടെ സുഖം സിനിമ ഇറങ്ങി തിയേറ്ററില്‍ പോയിട്ടും കിട്ടിയില്ലെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.


മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്. കൂടാതെ സിനിമയില്‍ നിന്ന് കട്ട് ചെയ്ത രമണന്റെ ഒരു രംഗത്തെ കുറിച്ചും ഹരിശ്രീ അശോകന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..


ഇമോഷണല്‍ രംഗം

അതൊരു ഇമോഷണല്‍ രംഗം കൂടിയായിരുന്നു. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സംസാരിക്കാന്‍ കഴിയുമെന്ന് അറിയുമ്പോള്‍ താന്‍ അവതരിപ്പിക്കുന്ന സകഥാപാത്രം ദിലീപിന്റെ അടുത്ത് എത്തി എന്നെ ചതിക്കുവായിരുന്നോടാ എന്ന് ചോദിക്കുന്നതായിരുന്നുവത്രേ ആ രംഗം. ദിലീപ് പെട്ടന്ന് രമണ എന്ന് വിളിക്കുന്നുണ്ട്. പിന്നീട് ദിലീപിനെ തല്ലുകയാണ്.


അന്ന് രാത്രി

അന്ന് രാത്രി വിഷമത്തില്‍ ഇരിക്കുമ്പോള്‍ ദിലീപ് വന്നു ചോദിക്കുകയാണ്. രമണാ നിനക്ക് ദേഷ്യമാണോ? വളരെ ഇമോഷണലായി ഞാന്‍ എണീറ്റ് സ്‌നേഹിച്ചാല്‍ ചങ്കു പറിച്ചു തരുന്നവനാഡാ ഈ രമണന്‍ എന്ന് പറയുകയാണ്. തനിക്ക് ഒത്തിരി സപ്പോര്‍ട്ടും അഭിനയവും കിട്ടിയ രംഗമായിരുന്നു ഇത്. പക്ഷേ ഡിലീറ്റ് ചെയ്തു.


ആ രാത്രി ഉറങ്ങിയില്ല

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സരിത എഡിറ്റിങിന്റെ സമയത്ത് ഈ രംഗം കണ്ടപ്പോള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചു. അത് പറയാനായി റാഫിയെ വിളിച്ചപ്പോഴാണ് പറയു്ന്നത്. അത് ഡിലീറ്റ് ചെയ്യുമെന്ന്. അഭിനയിച്ചതില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിട്ടാണോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. പക്ഷേ റാഫി ഒന്നും പറയാതെ കോള്‍ കട്ട് ചെയ്തു. ആ ദിവസം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.


പക്ഷേ സത്യം ഇതായിരുന്നു

സിനിമ റിലീസ് ചെയ്തതിന് ശേഷം ഞാന്‍ വീണ്ടും റാഫിയെ വിളിച്ചു. സിനിമ വിജയിച്ചില്ലേ, ഇനി ആ രംഗം ചേര്‍ത്തൂടെ എന്ന്. എന്നാല്‍ റാഫിയുടെ മറുപടി ഇങ്ങനെയായിരുന്നു. ആ കഥാപാത്രം കരയുന്ന സീന്‍ ഉള്‍പ്പെടുത്തിയാല്‍ സിനിമയെ മുഴുവന്‍ ബാധിക്കും എന്നായിരുന്നു. സത്യം അതാണ്. ഹരീശ്രീ അശോകന്‍ പറഞ്ഞു.



ഹരിശ്രീ അശോകന്റെ ഫോട്ടോസിനായി

English summary
Harisree Ashokan about Punjabi House Malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam