അച്ഛനും മകനുമായി ഹരിശ്രീ അശോകനും മകനും

By Lakshmi

സിനിമയില്‍ അച്ഛനും മകനും ഒരേകാലത്ത് അഭിനേതാക്കളായി ഉണ്ടാവുക, ഒപ്പം സിനിമയിലും അച്ഛനും മകനുമായി അഭിനയിക്കാന്‍ കഴിയുക തുടങ്ങിയ ഭാഗ്യങ്ങള്‍ മലയാളത്തില്‍ അധികം താരങ്ങള്‍ക്കൊന്നുമുണ്ടായിട്ടില്ല. നസീര്‍, മമ്മൂട്ടി, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ താരങ്ങളെല്ലാം ഇക്കാര്യത്തില്‍ ഭാഗ്യം ചെയ്തവരാണ്. ഇതില്‍ ശ്രീനിവാസനും ജയറാമിനുമെല്ലാം കുട്ടികളുടെ പിതാക്കന്മാരുടെതന്നെ വേഷത്തില്‍ അഭിനയിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് പുതിയതായി എത്തുന്ന അച്ഛനും മകനുമാണ് ഹരിശ്രീ അശോകനും അര്‍ജുന്‍ അശോകനും.

മകന്‍ സിനിമയിലേയ്ക്ക് വരുന്നതിലും അവന്റെ അച്ഛനായിത്തന്നെ അഭിനയിക്കാന്‍ കഴിയുന്നതിലും ഹരിശ്രീ അശോകന്‍ ഏറെ സന്തോഷത്തിലാണ്. ടു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അശോകന്‍ നായകനായി അരങ്ങേറ്റം നടത്തുന്നത്. അന്തരിച്ച നടന്‍ സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദ്ദീനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Harisree Asokan and Arjun Asokan

അച്ഛനും മകനുമായി ചുരുക്കം ചില കോമ്പിനേഷന്‍ സീനുകള്‍ മാത്രമേ ചിത്രത്തിലുള്ളു. എങ്കിലും തങ്ങള്‍ രണ്ടുപേരും ഇതില്‍ സന്തോഷിയ്ക്കുന്നുവെന്ന് അച്ഛനും മകനും പറയുന്നു. അച്ഛന്റെ അഭിനയശൈലിയുടെ കോപ്പിയാവരുത് തന്റേതെന്ന് നിര്‍ബ്ബന്ധമുണ്ടെന്നും അതിനായി ശ്രമിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ പറയുന്നു.

അര്‍ജുന്റെ അഭിനയത്തില്‍ താന്‍ സംതൃപ്തനാണെന്നും മകന്‍ നടനാവുന്നതില്‍ വലിയ താല്‍പര്യമില്ലാതിരുന്നെന്നും അശോകന്‍ പറയുന്നു. പക്ഷേ ടു ലെറ്റ് അമ്പാടി ടാക്കീസിന്റെ കഥ കേട്ടപ്പോള്‍ അശോകന്‍ മകനെ അഭിനയിപ്പിക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X