»   » മലയാളത്തിന് പുതുനായിക ഹാരിസ ബീഗം

മലയാളത്തിന് പുതുനായിക ഹാരിസ ബീഗം

Posted By:
Subscribe to Filmibeat Malayalam
Harissa Begum
പതിനാലുകാരിയായ ഹാരിസ ബീഗം നായികയാകാനൊരുങ്ങുന്നു. അസുരവിത്ത് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ഹാരിസയാണ് ചന്തു മാണിക്കവാസകം, മോഹന്‍ കെ കുറുപ്പ് എന്നിവര്‍ ചേര്‍ന്നൊരിക്കുന്ന അവള്‍ വന്നതിനുശേഷം എന്ന ചിത്രത്തിലൂടെ നായികയാകുന്നത്.

ഏറ്റവും പുതിയ ചിത്രമായ ടേണിങ് പോയിന്റ്, മമ്മൂട്ടിച്ചിത്രമായ ഫേസ് ടു ഫേസ് തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ എത്തുന്ന ഹാരിസ ജയറാം നായകനായ ജിഞ്ചറിലും അഭിനയിച്ചിട്ടുണ്ട്. ജിഞ്ചറില്‍ കൈലാസിന്റെ നായികയായിട്ടാണ് ഹാരിസ അഭിനയിച്ചിരിക്കുന്നത്.

ഫിലം ഫോട്ടോഗ്രാഫറും പരസ്യചിത്രകാരനുമായ അമ്മാവന്‍ നിയാസ് മരയ്ക്കാറാണ് ഹാരിസയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്. മോഡലിങ്ങിലും ഏറെ താല്‍പര്യമുള്ള ഹാരിസ ഏറെ റാംപുകളിലും ചുവടുവച്ചിട്ടുണ്ട്.

എന്തായാലും ഹാരിസയുടെ നായികയായുള്ള അരങ്ങേറ്റം മലയാളത്തില്‍ പുതിയ താരോദയത്തിന് വഴിയൊരുക്കുമോയെന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. ബാലതാരങ്ങളായും ചെറിയ വേഷങ്ങളവതരിപ്പിക്കുന്ന നടിമാരായും വന്ന് നായികനടിമാരായി തിളങ്ങുന്ന ഒട്ടേറെ നടിമാര്‍ ഇപ്പോള്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തിലേയ്ക്ക് ഹാരിസയും എത്തുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Harissa Begum the Class IX student is playing a prominent role in Aval Vannathinu Shesham by Chandu Manickavasagam and Mohan K Kurup.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam