»   » മോഹന്‍ലാലിന്റെ സെറ്റില്‍ അപകടങ്ങള്‍ പതിവ്; ഹാട്രിക് തികച്ച് പുലിമുരുകന്‍

മോഹന്‍ലാലിന്റെ സെറ്റില്‍ അപകടങ്ങള്‍ പതിവ്; ഹാട്രിക് തികച്ച് പുലിമുരുകന്‍

Posted By:
Subscribe to Filmibeat Malayalam

സംഘട്ടന രംഗങ്ങള്‍ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് വൈശാഖിന്റെ പുലിമുരുകന്‍. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്.

കഴിഞ്ഞ ദിവസം കാര്‍സംഘട്ടന രംഗത്തിന്റെ റിഹേഴ്‌സലിനിടെ സംവിധായകന്‍ വൈശാഖ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരുന്നു. നേരത്തെ ഷൂട്ടിങ് കാണാന്‍ വന്ന കുട്ടി മതിലില്‍ നിന്നും വീണ് കാലിന് പരിക്കു പറ്റിയ സംഭവവും പുലിമുരുകന്റെ സെറ്റിലുണ്ടായിട്ടുണ്ട്.


Read More: പുലിമുരുകന്റെ സ്റ്റണ്ട് സീനില്‍ സംവിധായകന്‍ വൈശാഖ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ കാണൂ


പുലിമുരുകന്റെ മാത്രമല്ല, സമീപകാലത്ത് മോഹന്‍ലാലിന്റെ സിനിമാ സെറ്റില്‍ അപകടങ്ങള്‍ പതിവാകുകയാണ്. കാസനോവയുടെയും ജില്ലയുടെയും സിനിമാ ലൊക്കേഷനിലെ അപകടങ്ങള്‍ക്കൊപ്പം പുലിമുരുകനും ചേരുമ്പോള്‍ അപകടങ്ങളില്‍ ലാല്‍ സെറ്റ് ഹാട്രിക് നേടുകയാണ്.


മോഹന്‍ലാലിന്റെ സെറ്റില്‍ അപകടങ്ങള്‍ പതിവ്; ഹാട്രിക് തികച്ച് പുലിമുരുകന്‍

2011 ല്‍ ഷൂട്ടിങ് നടന്ന കാസനോവ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയും ഒരു സംഘട്ടന രംഗത്താണ് അപകടം തൊട്ടു തൊട്ടില്ല എന്ന നിലയില്‍ മാറിപ്പോയത്. ബൈക്ക് റൈസിങ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ തെന്നിപ്പോകുകയായിരുന്നു. സുരക്ഷാ സൗകര്യങ്ങള്‍ നേരത്തെ ഒരുക്കി വച്ചതുകാരണം അപകടം ഒഴിവായി


മോഹന്‍ലാലിന്റെ സെറ്റില്‍ അപകടങ്ങള്‍ പതിവ്; ഹാട്രിക് തികച്ച് പുലിമുരുകന്‍

2013 പോയവര്‍ഷം റിലീസായ ലാലിന്റെ തമിഴ് ചിത്രമായ ജില്ലയുടെ സെറ്റിലും അപകടമുണ്ടായി. ഒരു പാട്ട് രംഗത്തിനായി ഒരുക്കിവച്ച പടക്കങ്ങള്‍ പൊട്ടുകയായിരുന്നു. അപകടത്തില്‍ അഞ്ച് ടീം അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു


മോഹന്‍ലാലിന്റെ സെറ്റില്‍ അപകടങ്ങള്‍ പതിവ്; ഹാട്രിക് തികച്ച് പുലിമുരുകന്‍

കാര്‍സംഘട്ടന രംഗത്തിന്റെ റിഹേഴ്‌സലിനിടെ സംവിധായകന്‍ വൈശാഖ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരുന്നു. നേരത്തെ ഷൂട്ടിങ് കാണാന്‍ വന്ന കുട്ടി മതിലില്‍ നിന്നും വീണ് കാലിന് പരിക്കു പറ്റിയ സംഭവവും പുലിമുരുകന്റെ സെറ്റിലുണ്ടായിട്ടുണ്ട്.


മോഹന്‍ലാലിന്റെ സെറ്റില്‍ അപകടങ്ങള്‍ പതിവ്; ഹാട്രിക് തികച്ച് പുലിമുരുകന്‍

പുലിമുരുകന്റെ സെറ്റില്‍ അപകടത്തെ മുഖാമുഖം കണ്ട ആ വീഡിയോ കാണാം


English summary
The bigger the movie, the higher the risk! Mohanlal's latest Pulimurugan is touted to be his biggest action film yet with the team behind Baahubali brought in to supervise the stunt sequences.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam