»   » നവംബറിലെ സൂപ്പര്‍ പോരാട്ടങ്ങള്‍

നവംബറിലെ സൂപ്പര്‍ പോരാട്ടങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

കോടികളുടെ കിലുക്കവുമായിട്ടാണ് നവംബറില്‍ സിനിമാരംഗം ഉണരുന്നത്. ദീപാവലിക്കായി തിയറ്ററിലെത്തുന്നതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍. തമിഴ്‌നാട്ടില്‍ കോടികള്‍ വാരിയെറിഞ്ഞ് നിര്‍മിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളോട് പടവെട്ടി വിജയം കൊയ്യാന്‍ മലയാളത്തിലെ ലോ ബജറ്റ് ചിത്രങ്ങള്‍ക്കു സാധിക്കുമോ എന്നതാണ് ഇവിടുത്തെ സിനിമാ പ്രവര്‍ത്തകര്‍ നേടിരുന്ന വെല്ലുവിളി.

ദീപാവലി റിലീസ് ആയ ഹിന്ദി, തമിഴ് ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളെല്ലാം ഇപ്പൊഴേ ബുക്കു ചെയ്തു കഴിഞ്ഞു. ഋത്വിക് റോഷന്റെ ക്രിഷ് മൂന്ന്, അജിത്ത്, ആര്യ, നയന്‍താര എന്നിവരുടെ ആരംഭം, കാര്‍ത്തി- കാജള്‍ അഗര്‍വാള്‍ ടീമിന്റെ ആള്‍ ഇന്‍ ആള്‍ അഴകുരാജ, വിശാല്‍ നിര്‍മിച്ച് നായകനാകുന്ന പാണ്ടിനാട് എന്നിവയാണ് ദീപാവലിക്കു തിയറ്ററിലെത്തുന്ന പ്രധാന ചിത്രങ്ങള്‍.

പ്രധാന നഗരങ്ങളിലെ എട്ടു തിയറ്ററുകള്‍ ഈ ചിത്രങ്ങള്‍ക്കു മാത്രമായി ബുക്ക് ചെയ്തു കഴിഞ്ഞു. ആരംഭം, ക്രിഷ് മൂന്ന് എന്നിവയ്ക്ക് രണ്ടു തിയറ്ററുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. എല്ലാ തിയറ്ററുകളിലും ഉടന്‍ തന്നെ മുന്‍കൂട്ടി ബുക്കിങ്ങ് ആരംഭിക്കുകയും ചെയ്തു. ഇന്ത്യയും വിദേശത്തുമായി വൈഡ് റിലീസ്‌ ചെയ്യുന്ന ചിത്രങ്ങളായതിനാല്‍ ആദ്യവാരം തന്നെ ഈചിത്രങ്ങള്‍ ലാഭം നേടിയിരിക്കും.

ഇത്രയും ചിത്രങ്ങളോടു പോരാടാന്‍ കേരളത്തില്‍ നിന്ന് ഇക്കുറി പ്രധാനമായും ഒരു ചിത്രം മാത്രമേയുള്ളൂ. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ഗീതാഞ്ജലി. ഏറെ മാസങ്ങള്‍ക്കു ശേഷം ലാലും പ്രിയനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വിജയപ്രതീക്ഷയുള്ള ചിത്രമാണിത്.

ഇതോടൊപ്പം റിലീസ് ചെയ്യുന്നത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന തിര, നിവിന്‍ പോളി നായകനാകുന്ന 1983, വൈശാഖിന്റെ കുഞ്ചാക്കോ ബോബന്‍ ചിത്രമായ വിശുദ്ധന്‍, ജയസൂര്യ നായകനാകുന്ന പുള്യാളന്‍ അഗര്‍ബത്തീസ് എന്നിവയാണ്. യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഈ ബിഗ് ബജറ്റ് ചിത്രങ്ങളോടു പൊരുതി നില്‍ക്കാന്‍ കഴിയുമോ എന്നത് കണ്ടറിയുക തന്നെ വേണം.

English summary
he festival of lights is incomplete with the firecrackers, rockets and sparklers and MOVIES NOW brings all that to the table this Diwali. Starting 24th and 25th October, MOVIES NOW will mesmerize its fans like never before.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam