»   » മതം മാറുന്നുവെന്ന വാര്‍ത്ത തെറ്റ്: ഷംന കാസിം

മതം മാറുന്നുവെന്ന വാര്‍ത്ത തെറ്റ്: ഷംന കാസിം

Posted By:
Subscribe to Filmibeat Malayalam
Shamna Kasim-Hemanth
ഷംന കാസിമും നടന്‍ ഹേമന്ദും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഷംന മതംമാറുന്നുവെന്നൊരു ഗോസിപ്പ് കൂടി പ്രചരിച്ചിരിക്കുകയാണ്. ഹേമന്ദിനെ വിവാഹം ചെയ്യാനായി നടി ഹിന്ദുമതം സ്വീകരിക്കുമെന്നാണ് വാര്‍ത്ത.

ചട്ടക്കാരി എന്ന ചിത്രത്തില്‍ നായികാനായകന്‍മാരായി അഭിനയിച്ച ഷംനയും ഹേമന്ദും തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന്് പറയുന്നു. ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച പരിചയം മാത്രമേ തങ്ങള്‍ തമ്മിലൂളളൂ. മതം മാറുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഷംന പറഞ്ഞു.

1974ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയിലെ നായകനും നായികയുമായി അഭിനയിച്ച മോഹനും ലക്ഷ്മിയും പിന്നീട് വിവാഹിതരായിരുന്നു. ചട്ടക്കാരി റീമേക്ക് ചെയ്തപ്പോള്‍ ഇതിന്റെ ചുവടുപിടിച്ചാവും പുതിയ വിവാദം ഉടലെടുത്തതെന്നാണ് ഷംന കരുതുന്നത്.

ചട്ടക്കാരിയ്ക്ക് പിന്നാലെ ഷംനയെ തേടി തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഒട്ടേറെ ഓഫറുകള്‍ എത്തുന്നുണ്ട്. ഓര്‍ഡിനറിയുടെ തമിഴ് റീമേക്കിലും ഷംനയാണ് നായിക. മൂന്ന് നാല് വര്‍ഷത്തേയ്ക്ക് വിവാഹത്തെ പറ്റി ചിന്തിക്കുന്നേയില്ലെന്നാണ് ഷംന പറയുന്നത്. കുറേ നല്ല സിനിമകളുടെ ഭാഗമാവണം എന്നാണ് ആഗ്രഹം. ഇതിനിടയില്‍ വിവാഹവും പ്രണയവും ഒന്നുമില്ല. വീട്ടുകാരെ എതിര്‍ത്തു കൊണ്ട് ഒന്നും ചെയ്യില്ലെന്നും നടി പറയുന്നു.

English summary
Shamna Kasim is upset — not because her biggest outing yet in Mollywood, 'Chattakkari', didn't make it as big as she had expected it to, but because of the rumours doing the rounds about her alleged link-up with her co-star, Hemanth Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam