»   » ദുല്‍ഖറിന്റെ പുതിയ നായികയെ കണ്ടോ... രജനികാന്തിന്റെ 'മകള്‍'!!

ദുല്‍ഖറിന്റെ പുതിയ നായികയെ കണ്ടോ... രജനികാന്തിന്റെ 'മകള്‍'!!

Posted By:
Subscribe to Filmibeat Malayalam

പതിനെട്ട് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം പ്രതാപ് പോത്തന്‍ വീണ്ടും സംവിധായകന്റെ തൊപ്പിയണിയുകയാണെന്നും, അഞ്ജലി മേനോന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനെന്നതും നേരത്തെ പുറത്ത് വന്ന വാര്‍ത്തയാണ്. ചിത്രത്തിലെ നായിക ആരാണ്?

തെന്നിന്ത്യന്‍ താരം ധന്‍സികയാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ രജനികാന്ത് നായകനായെത്തുന്ന കബലി എന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ മകളായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ധന്‍സിക. അതു കഴിഞ്ഞാല്‍ ഉടന്‍ പ്രതാപ് പോത്തന്റെ ഈ പ്രണയ ചിത്രത്തിലെത്തും.

ദുല്‍ഖറിന്റെ പുതിയ നായികയെ കണ്ടോ... രജനികാന്തിന്റെ 'മകള്‍'!!

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പന്ത്രണ്ടോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രതാപ് പോത്തന്‍ ഒടുവില്‍ ചെയ്തത് മോഹന്‍ലാലും ശിവാജി ഗണേശനും മുഖ്യവേഷത്തിലെത്തിയ ഒരു യാത്രാമൊഴിയാണ്.

ദുല്‍ഖറിന്റെ പുതിയ നായികയെ കണ്ടോ... രജനികാന്തിന്റെ 'മകള്‍'!!

അഞ്ജലി മേനോനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറും അഞ്ജലിയും വീണ്ടുമൊന്നിയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത

ദുല്‍ഖറിന്റെ പുതിയ നായികയെ കണ്ടോ... രജനികാന്തിന്റെ 'മകള്‍'!!

ജയറാമിന്റെ മകന്‍ കാളിദാസിനെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ കാളിദാസന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് അവസരം ദുല്‍ഖറിലെത്തിയത്. ഈ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ ഏറ്റവും അനിയോജ്യന്‍ ദുല്‍ഖര്‍ തന്നെയാണെന്ന് പിന്നീട് പോത്തന്‍ അഭിപ്രായപ്പെട്ടു

ദുല്‍ഖറിന്റെ പുതിയ നായികയെ കണ്ടോ... രജനികാന്തിന്റെ 'മകള്‍'!!

അരവണ്‍, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ധന്‍ഷിക. ഇപ്പോള്‍ രജനികാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന കബലിയിലാണ് ധന്‍ഷിക അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ മകളുടെ വേഷമാണ് ചെയ്യുന്നത്.

ദുല്‍ഖറിന്റെ പുതിയ നായികയെ കണ്ടോ... രജനികാന്തിന്റെ 'മകള്‍'!!

തീര്‍ത്തുമൊരു പ്രണയ ചിത്രമാണ്. വര്‍ക്കല പശ്ചാത്തലമാക്കിയൊരു പ്രണയ ചിത്രമാണെന്നാണ് അണിയറയില്‍ നിന്നും കേള്‍ക്കുന്ന വിവരം. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

ദുല്‍ഖറിന്റെ പുതിയ നായികയെ കണ്ടോ... രജനികാന്തിന്റെ 'മകള്‍'!!

ദുല്‍ഖറിനെയും ധന്‍ഷികയെയും കൂടാതെ മാധവന്‍ ചിത്രത്തിലൊരു അതിഥി വേഷത്തിലെത്തുന്നതായും വാര്‍ത്തകളുണ്ട്. ലാലു അലക്‌സ്, സൗബിന്‍ ഷഹീര്‍, ജാക്കോബ് ഗ്രിഗറി, നെടുമുടി വേണു, മണിയന്‍ പിള്ള രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍

English summary
Here is Dulquar Salman's new heroin in Pratap Pothan's film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam