»   » ചെരിഞ്ഞും മറിഞ്ഞും നോക്കിയാലും നേരെ നിന്ന് നോക്കിയാലും നസ്‌റിയ തന്നെ, പക്ഷെ നസ്‌റിയ അല്ല!!

ചെരിഞ്ഞും മറിഞ്ഞും നോക്കിയാലും നേരെ നിന്ന് നോക്കിയാലും നസ്‌റിയ തന്നെ, പക്ഷെ നസ്‌റിയ അല്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

ഒരാളെ പോലെ ഏഴ് പേരുണ്ടാവും എന്നാണ് പറയുന്നത്. സിനിമയിലെയും രാഷ്ട്രീയത്തിലെയും പലരുടെയും അപരന്മാരെ അങ്ങനെ എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും, എന്തിന് സിനിമയ്ക്കകത്ത് പൃഥ്വിരാജിന് വരെ അപരന്മാരെ കണ്ടെത്തിക്കഴിഞ്ഞു. അപ്പോള്‍ പിന്നെ നസ്‌റിയ നസീമിന് ഒരു 'അപരത്തി'യെ കണ്ടത്തിതില്‍ എന്താണ് അത്ഭുതം.

നസ്‌റിയ നസീം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു, നായകന്‍ ഫഹദ് അല്ല, പിന്നെയാര്??

ഉണ്ടല്ലോ, നരേന്ദ്ര മോദിയുടെ അപരന്‍ ഇന്ത്യ ഭരിയ്ക്കുന്നില്ല, ഉമ്മന്‍ ചാണ്ടിയുടെ അപരന്‍ കേരളവും ഭരിയ്ക്കുന്നില്ല. പൃഥ്വിയുടെ മുഖഛായയുള്ളയാള്‍ സിനിമയില്‍ അഭിനയിക്കുന്നുമില്ല. എന്നാല്‍ നസ്‌റിയയുടെ മുഖഛായയുള്ള ഈ 'അപരത്തി' ഇപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്. വര്‍ഷ ബൊല്ലമ്മ എന്നാണ് നസ്‌റിയയുടെ അപരത്തിയുടെ പേര്.. കാണാം

നസ്‌റിയ അല്ലേ...

ഇതാണ് വര്‍ഷ ബൊല്ലമ്മ. ചെരിഞ്ഞും മറിഞ്ഞും നോക്കിയാലും നേരെ നിന്ന് നോക്കിയാലും നസ്‌റിയ നസീം അല്ല എന്ന് ആരും ഒറ്റ നോട്ടത്തില്‍ പറയില്ല. അത്രയ്ക്ക് സാദൃശ്യമുണ്ട് വര്‍ഷയ്ക്കും നസ്‌റിയയ്ക്കും

ഡബ്മാഷിലൂടെ

നസ്‌റിയ അഭിനയിച്ച രാജാറാണി എന്ന ചിത്രത്തിലെ ഡയലോഗുകള്‍ക്ക് ഡബ്ബ് മാഷ് ചെയ്തതിലൂടെയാണ് വര്‍ഷ ഹിറ്റായത്. ആ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വര്‍ഷയെ തേടി സിനിമയില്‍ അവസരങ്ങളും വന്നു.

സിനിമയിലേക്ക്

ശശികുമാറാണ് വര്‍ഷയെ സിനിമയില്‍ എത്തിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ വര്‍ഷയ്ക്ക് നാല് സിനിമകള്‍ കൈയ്യില്‍കിട്ടികഴിഞ്ഞു. തമിഴ് സിനിമയിലൂടെയാണ് വരുന്നത്.

ഡ്യൂപ്ലിക്കേറ്റ് നസ്‌റിയ

രണ്ട് വര്‍ഷം മുമ്പ് എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് നസ്‌റിയയ്ക്ക് ഡിമാന്റുള്ള സമയമായിരുന്നു. എനിക്കും ലൈക്കുകളും കമന്റുകളും ഒരുപാട് വന്നു. പലരും എന്ന ഡ്യൂപ്ലിക്കേറ്റ് നസ്‌റി എന്ന് വിളിച്ചു എന്ന് വര്‍ഷ പറയുന്നു.

നസ്‌റിയയ്ക്ക് പകരക്കാരി

ആദ്യമൊക്കെ പലരും നസ്‌റിയ എന്ന് വിളിക്കുമ്പോള്‍ പേടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനത് ഉപയോഗിക്കുകയാണ് എന്ന് വര്‍ഷ പറയുന്നു. സിനിമയില്‍ നസ്‌റിയയ്ക്ക് പകരക്കാരിയാവും എന്നാണ് വര്‍ഷ പറയുന്നത്.

അറ്റ്‌ലി ചിത്രത്തില്‍ അഭിനയിക്കണം

നസ്‌റിയയെ തമിഴില്‍ ഹിറ്റാക്കിയ സംവിധായകന്‍ അറ്റ്‌ലി കുമാറിന്റെ ഒരു സിനിമയില്‍ അഭിനയിക്കണം എന്നാണ് വര്‍ഷയുടെ ആഗ്രഹം. അജിത്ത്, സൂര്യ, ആര്യ എന്നിവരാണ് വര്‍ഷയുടെ ഇഷ്ട താരങ്ങള്‍.

ബെംഗളൂരുകാരി

ബെംഗളൂരുകാരിയാണ് വര്‍ഷ ബൊമ്മല്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ചെന്നൈയിലാണ്. തമിഴ് സിനിമയോടാണ് തനിക്ക് പ്രിയം എന്ന് വര്‍ഷ പറയുന്നു. തമിഴ് സിനിമയിലൂടെയാണ് വര്‍ഷ ഇപ്പോള്‍ സിനിമാ ലോകത്ത് എത്തിയിരിയ്ക്കുന്നതും.

English summary
Here is duplicate Nazriya Nazim

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam