»   » ഒരു സന്തോഷ വാര്‍ത്ത പറയട്ടെ, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടി ആകാന്‍ കാവ്യ മാധവനും!!

ഒരു സന്തോഷ വാര്‍ത്ത പറയട്ടെ, ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടി ആകാന്‍ കാവ്യ മാധവനും!!

Posted By: Rohini
Subscribe to Filmibeat Malayalam

വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഇരുവരും കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു...

ആരും അറിയാതെ ദിലീപും കാവ്യയും കൊടുങ്ങല്ലൂരിലെത്തി, ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി !!

എന്തായാലും പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു തുടങ്ങുന്നു. കാവ്യ മാധവന്റെ ആരാധകര്‍ക്ക് അല്‍പം ആശ്വാസവും സന്തോഷവും നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ കാവ്യയുടെ പേരും!!

നോമിനേഷന്‍ പട്ടികയില്‍

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടിയ്ക്കുള്ള നോമിനേഷന്‍ പട്ടികയില്‍ കാവ്യ മാധവന്റെ പേരും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് കാവ്യയെ ലിസ്റ്റില്‍ പെടുത്തിയിരിയ്ക്കുന്നത്.

മത്സരം ആരോട്

അലിയ ഭട്ട് (ഡിയര്‍ സിന്ദഗി) , വിദ്യ ബാലന്‍ (കഹാനി 2), രത്‌ന പഥക് ഷാ (ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക), തനിഷ്ഠ ചാറ്റര്‍ജി (ഡോ. രഖ്മഭായ്), കൊന്‍കന സെന്‍ ശര്‍മ (ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക) എന്നിവരാണ് നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയ മറ്റു നായികമാര്‍. ഇവരോടാണ് കാവ്യ മാധവന്റെ മത്സരം.

ഈ മത്സരത്തില്‍ ജയിച്ചാല്‍

ഈ മത്സരത്തില്‍ വിജയിച്ചാല്‍ അത് കാവ്യയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിരിയ്ക്കും. മാത്രമല്ല, ഇപ്പോള്‍ വേട്ടയാടപ്പെടുന്ന വാര്‍ത്തകളില്‍ നിന്നുള്ള ഒരു രക്ഷയും നടിയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നു

പിന്നെയും എന്ന ചിത്രം

വിവാഹത്തിന് മുന്‍പ് കാവ്യ അഭിനയിച്ച അവസാന ചിത്രമാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും. വര്‍ഷങ്ങള്‍ക്ക് ശേഷം കാവ്യയും ദിലീപും ഒന്നിയ്ക്കുന്ന എന്ന പ്രത്യേകതയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കണ്ടത്. അതിനുമപ്പുറം ചിത്രത്തിലെ ദേവി എന്ന കാവ്യയുടെ കഥാപാത്രം നിരൂപക പ്രശംസ നേടുകയും ചെയ്തു.

അഭിനയം നിര്‍ത്തി

വിവാഹത്തിന് ശേഷം ഏറ്റവുമൊടുവില്‍ കാവ്യ ചെയ്ത ചിത്രമാണ് പിന്നെയും. ഇനി അഭിനയ രംഗത്തേക്ക് നടി തിരിച്ചുവരില്ല എന്നാണ് അറിയുന്നത്. പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ലഭിയ്ക്കുമ്പോള്‍, കാവ്യയുടെ ഏറ്റവും മികച്ച മടക്കം എന്ന് കൂടെ പറയാന്‍ സാധിക്കും

നടന്മാരുടെ പട്ടികയില്‍

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ അമിതാഭ് ബച്ചന്‍ (പിങ്ക്), ആമീര്‍ ഖാന്‍ (ദംഗല്‍), രാജ്കുമാര്‍ റാവു (ട്രാപ്പ്ഡ്), ഹൃത്വിക് റോഷന്‍ (കാബില്‍), ലലിത് ബേല്‍ (മുക്തി ഭവാന്‍), ആദില്‍ ഹുസൈന്‍ (മുക്തി ഭവാന്‍), സുശാന്ത് സിംഗ് രാജ്പുത് (എംഎസ് ധോണി) എന്നിവരാണ് മത്സരിയ്ക്കുന്നത്.

മികച്ച സിനിമയും സംവിധായകനും

പിങ്ക്, ഏ ദില്‍ഹേ മുഷ്‌കില്‍, സുല്‍ത്താന്‍, ജോക്കര്‍, എംഎസ് ധോണി; ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്നീ ചിത്രങ്ങളില്‍ നിന്നാണ് മികച്ച സിനിമ തിരഞ്ഞെടുക്കേണ്ടത്. എസ് എസ് രാജമൗലി (ബാഹുബലി 2), കൊന്‍കന സെന്‍ ശര്‍മ (എ ഡത്ത് ഇന്‍ ഗുജ്ജ്), വിക്രമാദിത്യ മോട്ടുവാണി (ട്രാപ്പ്ഡ്), എന്‍ പദ്മകുമാര്‍ (എ ബില്യണ്‍ കളര്‍ സ്റ്റോറി), നിഖില്‍ മഞ്ജൂ (റിസര്‍വേഷന്‍), ബുദ്ധദേവ് ദേശ്ഗുപ്ത (ടോപി) എന്നിവരാണ് മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന്‍ പട്ടികയില്‍ ഉള്ളത്.

English summary
Here is a list of nominees for the Indian Film Festival of Melbourne 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam