»   » മോഹന്‍ലാലിന്റെ 'ഫാദറിനെ' കുറിച്ച് ചോദിച്ച ആ രാജുമോന്‍ എവിടെ.. ദാ ഇവിടെ

മോഹന്‍ലാലിന്റെ 'ഫാദറിനെ' കുറിച്ച് ചോദിച്ച ആ രാജുമോന്‍ എവിടെ.. ദാ ഇവിടെ

Posted By: Rohini
Subscribe to Filmibeat Malayalam

''ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്.. ഞാന്‍ പറഞ്ഞു രാജാവാണെന്ന്... കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീടെന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു .. പ്രിന്‍സ്.. രാജകുമാരന്‍.. രാജാവിന്റെ മകന്‍.. യെസ് അയാം പ്രിന്‍സ്.. അധോലോകങ്ങളുടെ രാജകുമാരന്‍''

മോഹന്‍ലാലിന്റെ നാവില്‍ നിന്നും വീണ ഈ ഡയലോഡ് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇപ്പോഴും ആരാധകരുടെ നാവിലുണ്ട്. ലാലിനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ ചിത്രം. അവിടെ നിന്നിങ്ങോട്ടുള്ള മോഹന്‍ലാലിന്റെ കരിയര്‍ നേട്ടത്തിന് കേരളീയര്‍ സാക്ഷി.. പക്ഷെ മോഹന്‍ലാലിനോട് ആ ചോദ്യം ചോദിച്ച രാജുമോന്‍ എവിടെ?

rajumon-15

ദാ ഇവിടെയുണ്ട്.. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് കാടിന്റെ ദൃശ്യഭംഗിയിലേക്ക് പോയി ആ രാജുമോന്‍. പ്രശോഭ് എന്നാണ് രാജുമോന്റെ യഥാര്‍ത്ഥ പേര്. 38 വയസ്സുകാരനായ പ്രശോഭ് ഇന്ന് അറിയപ്പെടുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്. ബാങ്ക് ജോലി ഉപേക്ഷിച്ചാണ് പ്രശോഭ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി യാത്ര തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രശോഭിനായിരുന്നു.

ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി; സിദ്ദിഖിനെ ഞെട്ടിച്ച മോഹന്‍ലാല്‍

അച്ഛന്റെ ബന്ധുവായ ഭരത് ബാലന്‍ കെ നായര്‍ പറഞ്ഞിട്ടാണ് ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തില്‍ കുഞ്ഞ് പ്രശോഭ് അഭിനയിച്ചത്. തുടര്‍ന്ന് എണ്‍പതുകളിലെ പല സിനിമകളിലും പ്രശോഭ് സാന്നിധ്യം അറിയിച്ചു. എംടിയുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.

prashobh2

എന്നാല്‍ വളര്‍ന്നപ്പോള്‍ പ്രശോഭ് സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. കോഴിക്കോട് ദേവഗിരി സെയ്ന്റ് കോളേജില്‍ നിന്നും എംകോം പാസായ ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. ബാങ്ക് ജീവനക്കാരിയായ അനുരാധയാണ് ഭാര്യ. അഞ്ച് വയസ്സുള്ള ഒരു മകളുമുണ്ട്. കൊച്ചിയില്‍ ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റ് പ്രസോഭിന്റേതാണ്.

English summary
Here is Rajavinte Makan fame 'Rajumon'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam