»   » ദുല്‍ഖറിന്റെ കലി സായി പല്ലവി മാറ്റിയെടുക്കുന്നു; കലിയിലെ ആദ്യത്തെ വീഡിയോ സോങ് ഇതാ

ദുല്‍ഖറിന്റെ കലി സായി പല്ലവി മാറ്റിയെടുക്കുന്നു; കലിയിലെ ആദ്യത്തെ വീഡിയോ സോങ് ഇതാ

Written By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന സമീര്‍ താഹിറിന്റെ കലി എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന് ദിവ്യ എസ് മേനോന്‍ ആലപിച്ച വാര്‍ത്തിങ്കളെ.. എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും തന്നെയാണ് പാട്ടിലെ ആകര്‍ഷണം. ദേഷ്യ സ്വഭാവക്കാരനായ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനെ പതിയെ ആ സ്വഭാവത്തില്‍ നിന്നും മാറ്റിയെടുക്കുകയാണ് ഭാര്യ അഞ്ജലി. അതാണ് പാട്ടില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. ദുല്‍ഖറിനും സായി പല്ലവിയ്ക്കും പുറമെ വികെ പ്രകാശും സൗബിനും ഗാന രംഗത്ത് എത്തുന്നു.


kali-song

ഇതിന് മുമ്പ് റിലീസ് ചെയ്ത കലിയുടെ ട്രെയിലറിനും പോസ്റ്ററിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. പ്രേമത്തിലൂടെ ശ്രദ്ധേയായ സായി പല്ലവിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്നു എന്നത് തന്നെയാണ് കലിയില്‍ പ്രേക്ഷകര്‍ അര്‍പ്പിച്ചിരിയ്ക്കുന്ന പ്രതീക്ഷ.


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്. ആഷിഖ് ഉസ്മാനും ഷൈജു ഖാലിദും സമീര്‍ താഹിറും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഈ മാര്‍ച്ച് 26ന് കലി തിയേറ്ററിലെത്തും. ഇപ്പോള്‍ പാട്ട് കാണൂ


English summary
Here's the "Varthinkale" video from Kali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam