For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ലെന പേര് മാറ്റി; ഒടുവില്‍ പുതിയ പേര് മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കൊണ്ട് നടി രംഗത്ത്

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ലെന. ഒരേ സമയം കോളേജ് കുമാരിയാവാനും പ്രായമുള്ള അമ്മയാവാനുമൊക്കെ സാധിക്കുന്ന അപൂര്‍വ്വം നായികമാരില്‍ ഒരാള്‍ ലെനയാണ്. കഥാപാത്രങ്ങളുടെ പ്രധാന്യം മാത്രം നോക്കിയാണ് നടി പലപ്പോഴും സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളത്. നായികയായി മാത്രമേ അഭിനയിക്കൂ എന്ന വാശികളൊന്നും തനിക്കില്ലെന്ന് ലെന മുന്‍പ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. യാത്രകളോടും ടാറ്റു ചെയ്യുന്നതിനോടുമൊക്കെ വലിയ ആരാധനയാണ് ലെനയ്ക്ക്.

  ഇപ്പോഴിതാ സ്വന്തം പേരില്‍ മാറ്റം വരുത്തിയതിന്റെ പേരിലാണ് ലെന വാര്‍ത്തകളില്‍ നിറയുന്നത്. മുന്‍പ് മലയാളത്തില്‍ നിന്ന് പ്രമുഖരടക്കം നിരവധി പേര്‍ പേരില്‍ മാറ്റം വരുത്തി കൊണ്ട് വന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ പേരില്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് ലെന വ്യക്തമാക്കിയത്. പിന്നാലെ നടിയുടെ പേര് വൈറലാവുകയും ചെയ്തു.

  ലെനാസ് മാഗസിന്‍ എന്ന പേരിലാണ് നടി ഇന്‍സ്റ്റാഗ്രാം പേജിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പേരിലേക്ക് ഒരു എ കൂടി ചേര്‍ത്ത് താനൊരു മാറ്റം വരുത്തി എന്ന് പറഞ്ഞാണ് ലെന വന്നിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാന്‍ എന്റെ പേരിന്റെ സെപ്ല്‌ലിങ് 'Lena എന്നത് Lenaa' എന്നാക്കി... മാറ്റി എന്നുമാണ് നടി പറഞ്ഞത്. സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടിയാണ് നടി ലെന പേര് പരിഷ്‌കരിച്ചിരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  അതേ സമയം 'LENAA' എന്ന പുതിയ പേരിലേക്ക് മാറിയതിന്റെ കാരണവും നടി വിശദീകരിച്ചിരുന്നു. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്നാണ് ലെന പറയുന്നത്. പേരില്‍ വലിയ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും അതും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുന്‍പ് ജനപ്രിയ നായകന്‍ ദിലീപും പേരില്‍ മാറ്റം വരുത്തിയത് ചര്‍ച്ചയായി മാറിയിരുന്നു. 'Dileep, എന്ന പേരിനൊപ്പം ഇംഗ്ലീഷില്‍ ഒരു (i) കൂടി ചേര്‍ത്തായിരുന്നു ദിലീപിന്റെ പേര് മാറ്റിയത്. ഇപ്പോള്‍ (Dilieep) എന്നാണ് താരത്തിന്റെ മാറിയ പേര്. ഇവരെ കൂടാതെ നടി റോമ പേരിനൊപ്പം (H) എന്ന അക്ഷരം കൂട്ടിയിരുന്നു. അതുപോലെ സംവിധായകന്‍ ജോഷി (Y) ആണ് ചേര്‍ത്തത്.

  നഴ്‌സിങ് റിസള്‍ട്ട് വന്ന അന്നാണ് പപ്പ മരിക്കുന്നത്; ജോലിയ്ക്ക് കയറേണ്ടത് ആവശ്യമായിരുന്നുവെന്ന് അന്ന രാജൻ

  ആല്‍ബങ്ങളില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട നടി ലെന സ്‌നേഹം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. സാജന്‍ ബേക്കറി സിന്‍സ് 1962, ബ്ലാക്ക് കോഫി എന്നീ സിനിമകളാണ് കഴിഞ്ഞ വര്‍ഷം ലെനയുടേതായി റിലീസിനെത്തിയ സിനിമകള്‍. ഇനി ആടുജീവിതം അടക്കം നിരവധി ചിത്രങ്ങളാണ് നടിയുടേതായി വരനിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും ലെന സജീവമാണ്.

  ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതാണ്; മക്കള്‍ പോലും അതേ കുറിച്ച് ചോദിക്കാറുണ്ടെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്

  Recommended Video

  Actress Lena response about fake news | FilmiBeat Malayalam

  ലേഡീ മമ്മൂട്ടി എന്ന വിളിപ്പേരിലാണ് ലെന പലപ്പോഴും അറിയപ്പെടാറുള്ളത്. തുടക്കം മുതലിങ്ങോട്ട് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ലെന അത്ഭുതപ്പെടുത്തുകയാണന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയ്ക്ക് വേണ്ടി പെട്ടെന്ന് തന്നെ മേക്കോവര്‍ നടത്താനും ലെനയ്ക്ക് സാധിക്കാറുണ്ട്. മാത്രമല്ല തന്നെക്കാളും പ്രായം കൂടിയ താരങ്ങളുടെ അമ്മയായി അഭിനയിക്കാനും നടി മടി കാണിക്കാറില്ല.

  അഭിഷേകിന്റെ ആദ്യ ഭാര്യ, ഐശ്വര്യ ഭര്‍ത്താവിനെ തട്ടിയെടുത്തു! നടന്റെ വീടിന് മുന്നിലെത്തി ഞരമ്പ് മുറിച്ച് യുവതി

  Read more about: lena ലെന
  English summary
  Here's Why Actress Lena Added Extra A To Her Name And Changed To Lenaa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X