For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനെക്കുറിച്ച് സുന്ദരിമാര്‍ പറയുന്നത്

  By Lakshmi
  |

  മലയാളസിനിമയില്‍ ഏറ്റവുംകൂടുതല്‍ സ്ത്രീ ആരാധതരുള്ള സൂപ്പര്‍താരം ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നായിരിക്കും ഉത്തരം. പെണ്ണുങ്ങളുടെ പിന്നാലെ മരംചുറ്റി പ്രേമവുമായി എത്രയെത്ര ചിത്രങ്ങളിലാണ് ലാല്‍ അഭിനയിച്ചിരിക്കുന്നത്.

  ആരും പ്രണയിച്ചുപോകുന്ന എത്രയോ കാമുകവേഷങ്ങളുണ്ട് ലാലിന്റെ കരിയറില്‍. മലയാളത്തില്‍ ഒന്നിച്ചഭിനയിച്ച ഏത് നടിമാരോട് ചോദിച്ചാലും ലാലിനെക്കുറിച്ച് പറയാന്‍ അവര്‍ക്ക് നൂറു നാവാണ്. വലിപ്പച്ചെറുപ്പമില്ലാതെ ഇടപെടുന്ന ലാലിന്റെ രീതിയാണ് അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ പലരും എടുത്തു പറയാറുള്ളത്.

  ഇതാ പിറന്നാളാഘോഷിക്കുന്ന ലാലേട്ടനെക്കുറിച്ച് ഈ സുന്ദരിമാര്‍ പറയുന്നത് ഇങ്ങനെ.

  പൂര്‍ണിമ ഭാഗ്യരാജ്

  52 തികയുന്ന ലാലേട്ടനെക്കുറിച്ച് സുന്ദരിമാര്‍ പറയുന്നത്

  ലാലിന്റെ റിലീസ് ചെയ്ത ആദ്യ ചിത്രമായ മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ നായികയായിരുന്നു പൂര്‍ണിമ. 1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ലാല്‍ എല്ലാം തികഞ്ഞൊരു വില്ലനായിട്ടായിരുന്നു അഭിനയിച്ചത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ജില്ലയെന്ന തമിഴ് ചിത്രത്തില്‍ ലാലും പൂര്‍ണിമയും ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കുകയാണ്. അന്ന് ഞങ്ങള്‍ രണ്ടുപേരും പുതുമുഖങ്ങളായിരുന്നു. ഇന്ന് അദ്ദേഹം വലിയ നടനാണ്. ഞാനാണെങ്കില്‍ ഇപ്പോള്‍ നടിയല്ല, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം ജീവിയ്ക്കുകയാണ്. ഇപ്പോള്‍ ലാലിനെക്കാണുമ്പോള്‍ പഴയ ഒരു സുഹൃത്തിനെ കണ്ടപോലെയാണ്. ഇപ്പോഴും കണ്ടുമുട്ടിയപ്പോള്‍ പഴയ അതേ സ്‌നേഹം തന്നെയാണ് ലാലിന്. ജില്ലയിലെ ഒന്നിച്ചുള്ള അഭിനയം ഞങ്ങള്‍ ആസ്വദിക്കുകയാണ്- പൂര്‍ണിമ പറയുന്നു.

  രേവതി

  52 തികയുന്ന ലാലേട്ടനെക്കുറിച്ച് സുന്ദരിമാര്‍ പറയുന്നത്

  കിലുക്കം, മായാമയൂരം, അഗ്നിദേവന്‍, ദേവാസുരം അങ്ങനെ എത്രയെത്ര ചിത്രങ്ങളാണ് ലാല്‍-രേവതികൂട്ടുകെട്ടില്‍ പിറന്നിരിക്കുന്നത്. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെ ഓരോ കോംപിനേഷന്‍ സീനുകളിലും ഇവര്‍ മത്സരിച്ചഭിനയിക്കുന്നുവെന്ന് തോന്നിപ്പോകും. ലാലിനൊപ്പം ജോലിചെയ്യുകയെന്നത് ശരിയ്ക്കും വെല്ലുവിളിയാണ്. തന്റെ അഭിനയശേഷികൊണ്ട് കൂടെയഭിനയിക്കുന്നവരെ ലാല്‍ തന്നോട് മത്സരിപ്പിയ്ക്കും. സീനില്‍ ശ്രദ്ധിക്കാതെയാണ് അഭിനയിക്കുന്നതെങ്കില്‍ അത് ലാലിനൊപ്പമാണെങ്കില്‍ പെട്ടുപോകും. അദ്ദേഹത്തിനൊപ്പം ജോലിചെയ്യുന്നത് മനോഹരമായ അനുഭവമാണ്. അദ്ദേഹം എന്റെയൊരു നല്ല സുഹൃത്താണ്- രേവതി പറയുന്നു.

  മീന

  52 തികയുന്ന ലാലേട്ടനെക്കുറിച്ച് സുന്ദരിമാര്‍ പറയുന്നത്

  ഉദയനാണ് താരം, വര്‍ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളിലെല്ലാം മീന-ലാല്‍ കെമിസ്ട്രി പ്രേക്ഷകര്‍ അംഗീകരിച്ചതാണ്. മലയാളസിനിമയില്‍ തന്നെ ഏറെ സഹായിച്ചയാളാണ് ലാലെന്നാണ് മീന പറയുന്നത്. ഞാന്‍ കിരയര്‍ തുടങ്ങിയപ്പോള്‍ മലയാളഭാഷ എനിയ്ക്കത്ര വഴങ്ങുന്നുണ്ടായിരുന്നില്ല. സെറ്റില്‍ വച്ച് ചില വാക്കുകള്‍ എങ്ങനെ ഉച്ചരിയ്ക്കണമെന്നെല്ലാം അദ്ദേഹം പറഞ്ഞു തരുമായിരുന്നു. എങ്ങനെ സ്വാഭാവികമായി ക്യാമറയ്ക്ക് മുന്നില്‍ പെരുമാറാമെന്നതും അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്- മീന പറയുന്നു.

  പ്രിയമണി

  52 തികയുന്ന ലാലേട്ടനെക്കുറിച്ച് സുന്ദരിമാര്‍ പറയുന്നത്

  മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കണ്ട് വളര്‍ന്നയാളാണ് താനെന്നാണ് പ്രിയാമണി പറയുന്നത്. ഇവര്‍ ഒരുമിച്ച് ഗ്രാന്റ് മാസ്റ്റര്‍ എന്ന ഒറ്റച്ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ഞാന്‍ ലാലേട്ടന്റെ വലിയൊരു ഫാനാണ്. അദ്ദേഹം ശരിയ്ക്കുമൊരു താരമാണ്. അദ്ദേഹം ഒരു അഭിനയ ഇതിഹാസമാണെന്ന് പറയുന്ന ആദ്യത്തെയാളല്ല ഞാന്‍, പക്ഷേ എനിയ്ക്ക് അദ്ദേഹത്തെ അങ്ങനെ പ്രശംസിക്കാതിരിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിനൊപ്പം ജോലിചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഗ്രാന്റ് മാസ്റ്റര്‍ ഷൂട്ടിങ്ങിനിടെ ഞാനദ്ദേഹത്തില്‍ നിന്നും പലകാര്യങ്ങളും മനസിലാക്കിയിട്ടുണ്ട്.

  മേഘ്‌ന രാജ്

  52 തികയുന്ന ലാലേട്ടനെക്കുറിച്ച് സുന്ദരിമാര്‍ പറയുന്നത്

  മലയാളത്തിലെ യുവനായികമാരിലൊരാളാണ് മേഘ്‌ന, ലാലിനൊപ്പം റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മേഘ്‌ന അഭിനയിച്ചത്. ഷൂട്ടിങ്ങിന്റെ ആദ്യത്തെ ദിവസം തുടക്കക്കാരിയായ എന്റെ അടുത്തേയ്ക്ക് നടന്നെത്തി അദ്ദേഹം സ്വയം പരിചയപ്പെടുത്തുകയും കൈ തരുകയും ചെയ്തു, അത്രയും ഡൗണ്‍ ടു എര്‍ത്ത് ആണ് അദ്ദേഹം. അദ്ദേഹം സ്വയം ഒരു പുതുമുഖമായിട്ടാണ് വിലയിരുത്തുന്നത്, അതുകൊണ്ടുതന്നെ ഓരോ വട്ടവും ഷോട്ട് എടുക്കുമ്പോള്‍ അദ്ദേഹത്തിന് ഏറ്റവും മികച്ച രംഗങ്ങള്‍ തന്നെ ക്യാമറയ്ക്ക് സമ്മാനിയ്ക്കാന്‍ കഴിയുന്നു- മേഘ്‌ന പറഞ്ഞു.

  English summary
  Heroines who have scorched the screen with Mohanlal over the years talking about him.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X