twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിലേയ്ക്ക് മടങ്ങിവരാത്ത പ്രിയനായികമാര്‍

    By Meera Balan
    |

    മലയാള സിനിമ പ്രേക്ഷകര്‍ സ്വന്തമെന്ന് കരുതി സ്‌നേഹിച്ച ഒട്ടെറെ നായികമാരുണ്ട്. അന്യഭാഷയില്‍ നിന്നെത്തിയ നടിമാര്‍ക്ക് പോലും ഈ സ്വീകാര്യതെ ലഭിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഒരു കാലത്ത് മലയാളി സ്വന്തമെന്ന് കരുതി മകളായും, സഹോദരിയായും പ്രണയിനിയായും കണ്ട ഒരു കൂട്ടം നായികമാരുണ്ട്. മോനിഷയും ശ്രീവിദ്യയുമൊക്കെ മരണത്തിന് കീഴടങ്ങിയെങ്കിലും ഇനിയും തിരിച്ച് വരുമെന്ന് പ്രതീക്ഷയുള്ള ചില നായികമാരുണ്ട്.

    വെള്ളിത്തരയില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അവരില്‍ പലരും സിനിമയോട് വിടപറഞ്ഞു. വിവാഹത്തോടെയാണ് പല പ്രിയ നടിമാരും സിനിമയില്‍ നിന്ന് അകന്നത്. എന്നാല്‍ ഇന്നും ആ നായികമാരോടുള്ള മലയാളിയുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. മലയാള സിനിമയുടേയും പ്രേക്ഷകരുടേയും മനസില്‍ ഇന്നും ഉള്ള ആ നായികമാരിലേയ്ക്ക് ....

    സുമലത

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    മലയാളത്തിന്റെ പ്രിയപ്പെട്ട ക്ളാര 2010 ല്‍ കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ എത്തിയെങ്കിലും അതിന് ശേഷം മലയാള സിനിമയ ഉെപേക്ഷിച്ച മട്ടാണ്. ഇന്നും പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന ഒരു നായികയാണ് സുമ ലത.

    പൂര്‍ണിമ ഭാഗ്യരാജ്

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    മലയാളത്തിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂവ് പൂര്‍ണിമ എക്കാലത്തും മലയാളിയുടെ പ്രിയ നായികയാണ്. 1980 കളിലെ പ്രമുഖ നായികമാരില്‍ ഒരാളാണ് പൂര്‍ണിമ. എന്നാല്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇവര്‍ ഒരൊറ്റ മലയാള ചിത്രത്തിലും അഭിനയിച്ചിട്ടില്ല. അവസാനമായി അഭിനയിച്ച മലയാള ചിത്രം സ്‌നേഹപൂര്‍വ്വം അന്നയായിരുന്നു. തമിഴില്‍ ജില്ലയിലൂടെ അഭിനയരംഗത്തേയ്ക്ക് വീണ്ടും ചുവട് വയ്ക്കുന്ന പൂര്‍ണിമ മലയാളത്തിലേയ്ക്ക് വീണ്ടും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

    ജലജ

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    മലേഷ്യയില്‍ ജനിച്ച ജലജ എന്ന കറുത്ത് മെലിഞ്ഞ ഈ പെണ്‍കുട്ടി ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായിരുന്നു. അരവിന്ദന്‍ മുതല്‍ പ്രിയദര്‍ശന്‍ വരെയുള്ള ഒട്ടേറെ സംവിധായകരുടെ ചിത്രത്തില്‍ അഭിനയിച്ച ജലജ മലയാള സിനിമയില്‍ അവസാനമായി അഭിനയിച്ചത് 1991 ലാണ്. അപരാഹ്നം എന്ന ചിത്രത്തിന് ശേഷം അവര്‍ മലയാളത്തില്‍ അഭിനയിച്ചിട്ടില്ല

    കാര്‍ത്തിക

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    മലയാളത്തിലെ ശാലീന സുന്ദരിമാരില്‍ ഒരാള്‍ കാര്‍ത്തിക. 1985 മുതല്‍ 89 വരെ മാത്രമാണ് കാര്‍ത്തിക സിനിമയില്‍ ഉണ്ടായിരുന്നത്. മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ അഭിനയ ജീവിതം. പല സൂപ്പര്‍ ഹിറ്റുകളുടേയും ഭാഗമാകാന്‍ ഈ നടിയ്ക്ക് കഴിഞ്ഞു. താളവട്ടം, സന്മനസുള്ളവര്‍ക്ക് സമാധാനം, ദേശാടനക്കിളി കരയാറില്ല, ഇടനാഴിയില്‍ ഒരു കാലൊച്ച, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്നിങ്ങനെ ഓട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു

    അമല

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    മലയാളം നെഞ്ചോട് ചേര്‍ത്ത് സനേഹിച്ചതാണ് അമല മുഖര്‍ജിയെന്ന ആ ബംഗാളിപെണ്‍കുട്ടിയെ. മലയാളത്തില്‍ മൂന്ന് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഈ സൂര്യപുത്രി ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക തന്നെയാണ്. 1991 ല്‍ ഉള്ളടക്കം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അമല അവസാനമായി അഭിനയിക്കുന്നത്.

    സുപര്‍ണ ആനന്ദ്

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    വൈശാലി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ മുംബൈക്കാരി പെണ്‍കുട്ടി 1991 ല്‍ ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ആദ്യ ചിത്രത്തിലെ നായകനായ സഞ്ജയ് മിത്ര( വൈശാലിയിലെ ഋഷ്യ ശ്യംഗന്‍)യാണ് സുപര്‍ണയുടെ ഭര്‍ത്താവ്.

    ശ്രീദേവി

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിക്കുകയും പിന്നീട് ബോളിവുഡിലേയ്ക്ക് ചേക്കേറുകയും ചെയ്ത ശ്രീദേവിയും മലയാളത്തില്‍ അഭിനയിച്ചിട്ട് വര്‍ഷങ്ങളേറെയായി.

    മാധവി

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    ഒരു വടക്കന്‍ വീരഗാഥയിലൂടെ ഉണ്ണിയാര്‍ച്ചായായും ആകാശദൂതിലെ ആനിയായും പ്രേക്ഷകരുടെ മനം കവര്‍ന്ന മാധവി അവസാനമായി അഭിനയിച്ച മലയാളം ചിത്രം 1996 ല്‍ പുറത്തിറങ്ങിയ ആയിരം നാവുള്ള അനന്തന്‍ ആയിരുന്നു

    ആനി

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    മലയാളത്തിലെ പ്രിയപ്പെട്ട നായികയായിരുന്ന ആനിയും വിവാഹത്തിന് ശേഷം മലയാളത്തോട് വിട പറഞ്ഞു.

     ശാലിനി

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    ബേബി ശാലിനിയായി മലയാളത്തിലെത്തിയ ഈ പെണ്‍കുട്ടി പിന്നീട് മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറി. കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടായിരുന്നു. 1999 ല്‍ പുറത്തിറങ്ങിയ പ്രേം പൂജാരിയായിരുന്നു ശാലിനി അഭിനയിച്ച അവസാനത്തെ മലയാള ചിത്രം

     ജോമോള്‍ (ഗൗരി)

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    മലയാളത്തിന്റെ ജോമോള്‍ ഇപ്പോള്‍ ഗൗരിയാണ്. ഒട്ടേറെ ആരാധകരുണ്ടായിരുന്ന ഈ നടി 2007 ല്‍ രാക്കിളിപാട്ട് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിക്കുന്നുത്.

     സംയുക്ത വര്‍മ്മ

    മടങ്ങിയെത്താത്ത പ്രിയനായികമാര്‍

    മലയാള സിനിമയില്‍ ഒട്ടേറെ ആരാധകരുള്ള നായികയായിരുന്നു സംയുക്ത വര്‍മ്മ. വിവാഹ ശേഷം സംയുക്ത അഭിനയത്തോട് വിടപറഞ്ഞു. 2002 ല്‍ പുറത്തിറങ്ങിയ കുബേരന്‍ ആയിരുന്നു അവസാനമായി അഭിനയിച്ച മലയാള ചിത്രം

    English summary
    Heroines once they were in the limelight of malayalam cinema, never came back.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X