»   » കഥ ഇഷ്ടപ്പെടാത്തതുകൊണ്ട് ആകാശദൂതിലെ ആനിയുടെ വേഷം വേണ്ടെന്ന് വെച്ച നടിമാര്‍!

കഥ ഇഷ്ടപ്പെടാത്തതുകൊണ്ട് ആകാശദൂതിലെ ആനിയുടെ വേഷം വേണ്ടെന്ന് വെച്ച നടിമാര്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

സിബി മലയില്‍ സംവിധാനം ചെയ്ത് മാധവിയും മുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ആകാശദൂത്. പ്രേക്ഷകരെ കരയിപ്പിച്ച ചിത്രം ബോക്‌സോഫീസ് ഹിറ്റായി. മികച്ച കുടുംബ ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് മുതല്‍ ഒട്ടേറെ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

ചിത്രം വമ്പന്‍ ഹിറ്റായപ്പോള്‍ തെലുങ്കിലേക്കും കന്നടയിലേക്കും റീമേക്ക് ചെയ്തു. ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മാധവി അഭിനയിച്ചത്. കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയെന്ന് മാത്രമല്ല പ്രേക്ഷക ഹൃദയം കവര്‍ന്നെടുക്കുകയായിരുന്നു.

ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് മാധവിയെയായിരുന്നില്ല. മലയാളത്തില്‍ നിന്ന് ഒട്ടേറെ നടിമാരെ പരിഗണിച്ചതിന് ശേഷമാണ് ആനിയാകാന്‍ മാധവിയെ ക്ഷണിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് ചിത്രത്തിലെ ആനിയുടെ വേഷം അവതരിപ്പിക്കാന്‍ ക്ഷണിച്ച നടിമാര്‍.

സുഹാസിനി

ആകാശദൂതിലെ ആനിയെ അവതിരിപ്പിക്കാന്‍ സംവിധായകന്‍ സിബി മലയില്‍ ആദ്യം സമീപിച്ചത് സുഹാസിനിയെയാണ്. കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് സുഹാസിനി ചിത്രം ഉപേക്ഷിച്ചത്.

ഗീത

സുഹാസിനിയ്ക്ക് ശേഷം ഗീതയേയും ആനിയ്ക്കായി സിബി മലയില്‍ സമീപിച്ചത് ഗീതയെയായിരുന്നു. അതിന് ശേഷമാണ് സിബി മലയില്‍ മാധവിയെ സമീപിക്കുന്നത്.

സ്റ്റേറ്റ് അവാര്‍ഡ്

മികച്ച ഫാമിലി ക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.

സീരിയല്‍

2011 മുതല്‍ ചിത്രത്തിന്റെ തുടര്‍ച്ചയായി സൂര്യ ടിവിയില്‍ സീരിയല്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. കെപിഎസി ലളിത, സുകുമാരി, പ്രേം പ്രകാശം, സീമ എന്നിവരാണ് സീരിയിലെ പ്രധാന കഥാപാത്രങ്ങള്‍.

English summary
Heroines Who Refused To Act In Akashadoothu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam