»   » തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ നിവിനോടൊപ്പം, ഹേയ് ജൂഡിന് തുടക്കമായി !!

തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ നിവിനോടൊപ്പം, ഹേയ് ജൂഡിന് തുടക്കമായി !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷയുടെ ആദ്യ മലയാള ചിത്രമായ ഹേയ് ജൂഡിന് തുടക്കമായി. വളരെ മുന്‍പ് തന്നെ താരം മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളായിരുന്നു അവയൊക്കെയും. നിവിന്‍ പോളി നായകനാകുന്ന ചിത്രം ശ്യാമപ്രസാദാണ് സംവിധാനം ചെയ്യുന്നത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിനും തൃഷയും നല്ല സുഹൃത്തുക്കളാണ് . ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങില്‍ നിവിന് കൂട്ടായെത്തിയതും തൃഷയായിരുന്നു.

15 ദിവസമാണ് തൃഷ തന്റെ മലയാള ചിത്രത്തിനായി മാറ്റി വെച്ചിട്ടുള്ളത്. സിനിമയുടെ പൂജ വ്യാഴാഴ്ചയാണ് നടത്തിയത്. തൃഷയും നിവിന്‍ പോളിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Hey jude

അവാര്‍ഡ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ശ്യാമപ്രസാദ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ തുടങ്ങിയവരെല്ലാം ഇന്ന് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. പ്രേക്ഷകര്‍ വളരെയേറെ പ്രതീക്ഷയോടെയാണ് ഹേയ് ജൂഡിന് വേണ്ടി കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ താരറാണിക്കൊപ്പം യുവതാരം നിവിന്‍ പോളിയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ഇരുവരുടേയും ആരാധകര്‍ അവകാശപ്പെടുന്നത്.

English summary
Hey Jude pooja, pics getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam