»   » ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു, ആ സന്തോഷം നിവിനും സംഘവും ആഘോഷിച്ചു, ചിത്രങ്ങള്‍ വൈറല്‍, കാണൂ!

ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു, ആ സന്തോഷം നിവിനും സംഘവും ആഘോഷിച്ചു, ചിത്രങ്ങള്‍ വൈറല്‍, കാണൂ!

Posted By:
Subscribe to Filmibeat Malayalam

ഫെബ്രുവരിയിലെ ആദ്യ റിലീസായെത്തിയ ഹേയ് ജൂഡ് മികച്ച പ്രതികരണവുമായി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചെറിയ ഇടവെളയ്ക്ക് ശേഷം നിവിന്‍ പോളിയും ശ്യാമപ്രസാദും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചപ്പോള്‍ പ്രേക്ഷകരും അവര്‍ക്കൊപ്പമാണ്. പ്രണവ് മോഹന്‍ലാലിന്റെ ആദിക്കൊപ്പം മുന്നേറുകയാണ് ഹേയ് ജൂഡ്. തമിഴകത്തിന്റെ സ്വന്തം താരമായ ത്രിഷ ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

ആദി ആദ്യവാരം പിന്നിട്ടു, 11 ദിവസത്തെ കലക്ഷന്‍ പുറത്തുവിട്ടു, റെക്കോര്‍ഡ് തുകയാണ് നേടിയത്!


ആദിക്ക് മുന്നില്‍ കാലിടറാതെ ജൂഡ്, പ്രണവിന്റെ കുതിപ്പിനൊപ്പമെത്താന്‍ നിവിന്‍ പോളിയും ത്രിഷയും!


സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് നിവിന്‍ പോളി. ഓടി നടന്ന് ചിത്രങ്ങള്‍ ചെയ്യുന്നതിന് പകരം സെലക്റ്റീവായി അഭിനയിക്കുന്ന രീതിയാണ് താരം പിന്തുടരുന്നത്. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് നിവിന്‍ ജൂഡില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് വേണ്ടി ശരീരഭാരവും വര്‍ധിപ്പിച്ചിരുന്നു. ജൂഡിനെ ആരാധകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം അണിയറപ്രവര്‍ത്തകരും ആഘോഷിച്ചു. ഹേയ് ജൂഡ് വിജയാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.


ചിത്രങ്ങള്‍ക്ക് കടപ്പാട്- ഹേയ് ജൂഡ് ഫേസ്ബുക്ക് പേജ്


ജൂഡിനെ ഏറ്റെടുത്തതില്‍ സന്തോഷം

നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ജൂഡിനെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണം നേടിയ സിനിമ വിജയകരമായി മുന്നേറുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷം അണിയറപ്രവര്‍ത്തകര്‍ ആഘോഷമാക്കി.


വിജയം ആഘോഷിച്ചു

ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ അണിയറപ്രവര്‍ത്തകര്‍ അതീവ സന്തോഷത്തിലാണ്. ആ സന്തോഷം ലുലു മാളില്‍ വെച്ച് ആഘോഷിക്കുകയും ചെയ്തു. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


താരങ്ങളും അണിയറപ്രവര്‍ത്തകരും

താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി വന്‍ ആഘോഷം തന്നെയാണ് നടന്നത്. ഗീതു മോഹന്‍ാസ്, പാര്‍വ്വതി, മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍, ജൂഡിന്റെ അണിയറപ്രവര്‍ത്തകര്‍, താരങ്ങള്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.


നിവിന്‍ പോളിയുടെ സന്തോഷം

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച നിവിന്‍ പോളഇ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുന്ന താരത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷമല്ലേ ഈ മുഖത്ത് കാണുന്നത്?


സന്തോഷം പങ്കുവെക്കാന്‍ പാര്‍വ്വതി

ഹേയ് ജൂഡിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ പാര്‍വ്വതിയും എത്തിയിരുന്നു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സന്തോഷം പങ്കിടാനെത്തിയ പാര്‍വ്വതി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറന്നില്ല.


രജിഷ വിജയനും എത്തിയിരുന്നു

മലയാള സിനിമയിലെ നായികാ സങ്കല്‍പ്പങ്ങളെ ഒന്നടങ്കം പൊളിച്ചെഴുതിയ പ്രകടനമായിരുന്നു രജിഷ വിജയന്റേത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. മദ്യപിച്ച് കരയുന്ന എലിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.


മിഥുനും അജു വര്‍ഗീസും

ലുലുമാളില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും എത്തിയിരുന്നു. അടുത്തിടെ സംവിധാനം ചെയ്ത ആട് 2 മികച്ച പ്രതികരമാണ് നേടിയത്. അജു വര്‍ഗീസും മിഥുനും എന്തോ ഗാഢമായ ചര്‍ച്ചയിലാണെന്നു തോന്നുന്നു, അടുത്ത സിനിമയെക്കുറിച്ചാവുമല്ലേ,


നീനാ കുറുപ്പിന്റെ സന്തോഷം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ നീനാ കുറുപ്പ് ഇപ്പോള്‍ ബിഗ് സ്‌ക്രീനിലെയും താരമായി മാറിയിരിക്കുകയാണ്. ഹേയ് ജൂഡില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താരത്തിനും ലഭിച്ചത്. ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷമില്ലേ ആ മുഖത്ത് കാണൂന്നത്.


ചിത്രങ്ങള്‍ വൈറല്‍

ഹേയ് ജൂഡിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആഘോഷ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.


English summary
Hey Jude success celebration, photos getting viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam