»   » കളിമണ്ണിന് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്

കളിമണ്ണിന് ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ബ്ലസിയുടെ വിവാദസിനിമയായ കളിമണ്ണ് സ്ത്രീത്വത്തെ അപമാനിക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി. കളിമണ്ണിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി കളിമണ്ണിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇടുക്കി പീരുമേട് സ്വദേശി മാടസ്വാമിയാണ് സിനിയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്.

കളിമണ്ണില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങള്‍ ഇല്ല. ആരുടെയും മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന സിനിമയല്ല ഇത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ ബോര്‍ഡില്‍ അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടിരുന്നതാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിലെ നായിക സ്വന്തം ഇഷ്ടപ്രകാരമാണ് കളിമണ്ണില്‍ അഭിനയിച്ചത്. അതുകൊണ്ട് തന്നെ നായികയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നു എന്ന പരാതിയില്‍ കഴമ്പില്ല.

kalimannu swetha

ചിത്രീകരണം മുതല്‍ വിവാദത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് കളിമണ്ണ്. നായിക ശ്വേതാമേനോന്റെ പ്രസവരംഗം യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണ് സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാലും മാതൃത്വത്തെ അപമാനിക്കുന്നു എന്ന പരാതിയുമായി നിരവധി സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു.

പ്രസവരംഗം നീക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളും കളിമണ്ണ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ മറ്റ് സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫെഫ്കയും തീരുമാനം എടുത്തിരുന്നു. എന്നാല്‍ കളിമണ്ണ് വിവാദം മറ്റ് ചിത്രങ്ങളെക്കൂടി ബാധിക്കും എന്ന അവസ്ഥ വന്നതോടെ തീയറ്റര്‍ ഉടമകള്‍ നിലപാട് മാറ്റി. ആഗസ്ത് 9 ന് ആദ്യം തീരുമാനിച്ചിരുന്ന കളിമണ്ണിന്റെ റിലീസ് പിന്നീട് 23 ലേക്ക് മാറ്റിയിരുന്നു.

English summary
Kerala High Court rejected an appeal against Blessy's controversial movie Kalimannu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X