For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ടിയാന്‍ പൃഥ്വിരാജിനെ ആകര്‍ഷിക്കാന്‍ കാരണം, അതും ആദ്യ വായനയില്‍???

  By Karthi
  |

  സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും പ്രകടനത്തിലും മികവ് പുലര്‍ത്തുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. ഈ വര്‍ഷമാദ്യം തിയറ്ററിലെത്തിയ എസ്ര അന്‍പത് കോടിയലധികം കളക്ഷനും നേടി. വിവധ ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായ പൃഥ്വരാജിന്റേതായി അടുത്തതായി തിയറ്ററിലേക്ക് എത്തുന്ന ചിത്രമാണ് ടിയാന്‍.

  ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ചിത്രത്തേക്കുറിച്ച് വളരെയേറെ പ്രതീക്ഷകളാണ് പ്രേക്ഷകരിലുള്ളത്. പെരുന്നാളിന് പിന്നാലെ വ്യാഴാഴ്ച ചിത്രം തിയറ്ററിലെത്തും. വന്‍ ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിന്റെ തിരക്കഥ ആദ്യ വായനയില്‍ തന്നെ ആകര്‍ഷിച്ചുവെന്ന് പൃഥ്വിരാജ് പറയുന്നു.

  മലയാളത്തില്‍ ഇതുവരെ കാണാത്ത ദൃശ്യ വിസ്മയം

  ടിയാന്റെ ടീസറുകളും ട്രെയലറുകളും ചിത്രത്തേക്കുറിച്ച് ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. മലയാളത്തിന് അപരചിതിമായ ഒരു ദൃശ്യഭാഷയാണ് ചിത്രത്തിന് വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ഇത് പല അഭിമുകങ്ങളിലും പൃഥ്വിരാജ് പറഞ്ഞിരുന്നു.

  ഉത്തരേന്ത്യന്‍ പശ്ചാത്തലം

  ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന് ആധാരം. ഉത്തരേന്ത്യയിലെ ജാതി കലവരമാണ് ചിത്രത്തിന് പ്രധാന പ്രമേയമാകുന്നത്. എങ്കിലും ഏതെങ്കിലും ഒരു വ്യക്തിയിലോ ഒരു സംഭവത്തിലോ കേന്ദ്രീകരിച്ചല്ല ചിത്രം ഒരുക്കിയിരിക്കുന്നത്.

  ഇതുവരെ പറയാത്ത വിഷയം

  ഒരു സിനിമയിലും ഇതുവരം സംസാരിക്കാത്ത ഒരു വിഷയമാണ് ടിയാന് പ്രമേയമാക്കിയിരിക്കുന്നത്. ഒരു പ്രത്യേക ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ചിത്രം വിവിധ കഥാഗതികളെ ഒരുമിപ്പിച്ചിരിക്കുകയാണ്. ആദ്യ വായനയില്‍ തന്നെ ഈ തിരക്കഥ തന്നെ അമ്പരപ്പിച്ചു. മുരളി ഗോപി തിരക്കഥയില്‍ എല്ലാം വളരെ വ്യക്തമായി എല്ലാം എഴുതിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

  ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥപാത്രം

  തങ്ങളുടെ അഭിനയ ജീവിതത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രങ്ങളാണ് ടിയാനിലേതെന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും വ്യക്തമാക്കി. ആര്‍ക്കും അത്ര എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു കഥയല്ല ചിത്രത്തിലേത്. തിരക്ക എഴുതുന്നതിന് പുറമെ ചിത്രത്തിലെ ശക്തമായ ഒരു കഥാപാത്രത്തെ മുരളി ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

  ടിയാന്റെ പ്രത്യേകതകള്‍

  പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കുംഭമേള ടിയാന് വേണ്ടി യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. 2015ലായിരുന്നു ഒടുവില്‍ കുംഭമേള നടന്നത്. അതുപോലെ പൃഥ്വിരാജിന്റെ കഥാപാത്രം ഉള്‍പ്പെടുന്ന സംഘട്ടന രംഗവും ചിത്രത്തിലെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. കബാലിക്ക് സംഘട്ടനമൊരുക്കിയ അന്‍പ് അറിവാണ് ടിയാനിലെ ആ സംഘട്ടനരംഗം ഒരുക്കിയിരിക്കുന്നത്.

  വന്‍ താരനിര

  ശക്തമായ ഒരുപിടി സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. അനന്യ, പത്മപ്രിയ, മൃദുല സാതെ, പാരീസ് ലക്ഷ്മി എന്നിവര്‍ ശക്തമായ കഥപാത്രങ്ങളുമായി എത്തുന്നു. ഇത്രയധികം സ്ത്രീകഥാപാത്രങ്ങളെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഒരു സിനിമ അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇവരെ കൂടാതെ ഷൈന്‍ ടോം ചാക്കോ, ബോളിവുഡ് താരം രഞ്ജീത് രാഹുല്‍ മാധവ്, സുരാജ് വെഞ്ഞാറമ്മൂട്, പ്രകാശ് ബാരെ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.

  മലയാളത്തിലെ ബിഗ് ബജറ്റ്

  25 ഓളം കോടി രൂപ മുതല്‍ മുടക്കി എടുത്തിരിക്കുന്ന ചിത്രം എതുവരെ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രങ്ങളിലൊന്നാണ്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ടിയാന്‍ നിര്‍മിക്കുന്നത്. ഹൈദ്രാബാദ് രാമോജി ഫിലിം സിറ്റിയില്‍ 100ഓളം ദിവസമാണ് ചിത്രം ചിത്രീകരിച്ചത്. കാഞ്ചിക്ക് ശേഷം ജിഎന്‍ കൃഷ്ണകുമാര്‍ നിര്‍ക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററിലെത്തുന്നത്.

  English summary
  Prithviraj reiterated the same in a recent interview. He said that Tiyaan is a movie that belongs to multiple genres. It is not about a single person or does not revolve around a single incident. It discusses about a particular time period, a locality and culture.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more