»   » ഗോഡ്ഫാദര്‍ സിനിമയോട് യോജിക്കാമെങ്കില്‍ കാമുകനൊപ്പം വിവാഹപന്തലില്‍ നിന്നിറങ്ങിയ പെണ്ണിനോടും യോജിക്കാം

ഗോഡ്ഫാദര്‍ സിനിമയോട് യോജിക്കാമെങ്കില്‍ കാമുകനൊപ്പം വിവാഹപന്തലില്‍ നിന്നിറങ്ങിയ പെണ്ണിനോടും യോജിക്കാം

Posted By: Rohini
Subscribe to Filmibeat Malayalam

ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച് താലികെട്ടിയ ശേഷം കാമുകനൊപ്പം പോവുമെന്ന് പറഞ്ഞ് താലി ഊരി നല്‍കിയ പെണ്‍കുട്ടിയെ പിന്തുണച്ച് നടി ഹിമ ശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് നടി പെണ്‍കുട്ടിയ്ക്ക് പിന്തുണ അറിയിച്ച് എത്തിയത്.

മുകേഷും കനകയും എന്‍എന്‍ പിള്ളയും, ഫിലോമിനയും തിലകനും തകര്‍ത്തഭിനയിച്ച 'ഗോഡ്ഫാദര്‍' എന്ന സിനിമയോട് യോജിക്കാമെങ്കില്‍ കാമുകന്റെ കൂടെ വിവാഹ പന്തലില്‍ നിന്നിറങ്ങിയ ആ കൊച്ചിനോടും യോജിക്കാം. 'കേറി വാടാ മക്കളേ കേറി വാ, അച്ഛനാടാ പറയുന്നേ'. എന്ന് ഹിമ ഫേസ്ബുക്കില്‍ എഴുതി.

hima

വരന്‍ താലി കെട്ടി കഴിഞ്ഞതിന് ശേഷം കാമുകനെ ചൂണ്ടി കാണിച്ച്, ഞാന്‍ അവനൊപ്പം പോവും എന്ന് പറഞ്ഞ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ ക്രൂരമായി വിമര്‍ശിച്ചിരുന്നു. തേപ്പുകാരി എന്ന് വിളിച്ച് ഫോട്ടോ സഹിതം പ്രചരിപ്പിച്ചാണ് പലരും പെണ്‍കുട്ടിയെ കളിയാക്കിയത്. വിവാഹം മുടങ്ങിയതിന് പിന്നാലെ വരന്‍ വീട്ടില്‍ നടത്തിയ ആഘോഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

എന്നാല്‍ പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നുള്ള വസ്തുകള്‍ വെളിപ്പെടുത്തി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയ വരനെതിരെ തിരിഞ്ഞു. താനൊരാളുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി വീട്ടുകാരോടും വരനോടും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സ്ത്രീധനം ലഭിയ്ക്കുന്ന സ്വര്‍ണവും പണവും കണ്ടപ്പോള്‍ വരന്‍ കഴിഞ്ഞതെല്ലാം മറക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ.

English summary
Hima Shankar facebook post about Guruvayoor marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam