»   » കിടന്നുകൊടുക്കലും അഭിനയവും; മലയാളി സിനിമയില്‍ പ്രത്യേക പാക്കേജുണ്ടെന്ന് ഹിമ ശങ്കര്‍

കിടന്നുകൊടുക്കലും അഭിനയവും; മലയാളി സിനിമയില്‍ പ്രത്യേക പാക്കേജുണ്ടെന്ന് ഹിമ ശങ്കര്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അഥവാ അഭിനയിക്കാന്‍ അവസരം കിട്ടാന്‍ ലൈംഗികമായി വഴങ്ങണമെന്നകാര്യം ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. മലയാള സിനിമാ മേഖലയില്‍ ഇങ്ങനെയൊന്നില്ലെന്ന് ചിലര്‍ പറയുമ്പോള്‍ ഉണ്ടെന്ന് മറ്റു ചിലരും പറയുന്നു. സിനിമയില്‍ തന്നെയുള്ളവര്‍ വ്യത്യസ്ത അഭിപ്രായം പറയുമ്പോള്‍ പ്രേക്ഷകരും രണ്ടുതട്ടിലാണ്.

വിഷയത്തില്‍ ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത് സിനിമാ നാടക വേദികളകളിലെ സജീവ സാന്നിധ്യമായ നടി ഹിമ ശങ്കര്‍ ആണ്. മലയാള സിനിമയില്‍ ലൈംഗിക ചൂഷണമുണ്ടെന്നുതന്നെയാണ് ഹിമ പറയുന്നത്. തന്നോടുതന്നെ ചിലര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും നടി പറയുന്നുണ്ട്. ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നാണ് ഹിമയുടെ വെളിപ്പെടുത്തല്‍.

 hima-sankar

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്തുതന്നെ ഇത്തരമൊരു ഓഫര്‍ തനിക്ക് ലഭിച്ചിരുന്നു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചപ്പോള്‍ മറുപടി. സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു. ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞതോടെ മറ്റാരും തന്നെ സമീപിച്ചിട്ടില്ലെന്നും നടി പറഞ്ഞു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു നടി തുറന്നു സംസാരിച്ചത്. ആണ്‍ മേല്‍ക്കായ്മാ മനോഭാവം മലയാള സിനിമയിലുമുണ്ടെന്നും സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ടെന്നും നടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary
hima shankar says Bed with acting package exists in Malayalam cinema

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X