»   » ഇടിയില്‍ ജയസൂര്യയ്‌ക്കൊപ്പം അഭിനയിച്ച ഹിന്ദിക്കാരി ഹിനാല്‍ ബംഭാനിയ പറയുന്നു

ഇടിയില്‍ ജയസൂര്യയ്‌ക്കൊപ്പം അഭിനയിച്ച ഹിന്ദിക്കാരി ഹിനാല്‍ ബംഭാനിയ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

നവാഗതനായ സാജിത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം. ജയസൂര്യ പോലീസ് വേഷത്തില്‍ എത്തുന്ന ഇടി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. സു സു സുധി വാത്മീകം നടി ശിവദയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

എന്നാല്‍ ശിവദ കൂടാതെ മറ്റൊരു നടി കൂടി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹിന്ദി താരം ഹിനാല്‍ ബംഭാനിയ. പോലീസ് ഓഫീസറുടെ വേഷമാണ് ഹിനാലിന്റേത്. ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരുന്നു ഇതെന്ന് ഹിനാല്‍ പറയുന്നു.


hinal

ജയസൂര്യ എന്ന നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് നല്ല അനുഭവമായിരുന്നു. ഭാഷ ഒരു പ്രശ്‌നമായി തോന്നിയെങ്കിലും എല്ലാവരും സഹായിക്കുന്നുണ്ടായിരുന്നു. അതുക്കൊണ്ട് ചിത്രത്തില്‍ നല്ലതുപോലെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും നടി പറയുന്നു.


മധുപാല്‍,സുനില്‍ സുഗത, ജോജു ജോര്‍ജ്ജ്, സൈജു കുറുപ്പ്, സമ്പത്ത്, സാജന്‍ പള്ളുരുത്തി,ഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിക് ലാന്റേണിന്റെ ബാനറില്‍ അജാസും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Hinal Bambhania set to thrill as a police office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam