»   » 'ദിലീപ് പള്‍സര്‍ സുനിയോ നിഷാമോ ഗോവിന്ദച്ചാമിയോ അമീറുല്‍ ഇസ്ലാമോ അല്ല, ഈ ക്രൂരതയ്ക്ക് മാപ്പില്ല'

'ദിലീപ് പള്‍സര്‍ സുനിയോ നിഷാമോ ഗോവിന്ദച്ചാമിയോ അമീറുല്‍ ഇസ്ലാമോ അല്ല, ഈ ക്രൂരതയ്ക്ക് മാപ്പില്ല'

By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മിണ്ടാതിരുന്ന പലരും പ്രതികരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. അറസ്റ്റിലായപ്പോള്‍ എല്ലാവരും പകച്ചു പോയി മിണ്ടാതിരിയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍, ജാമ്യം പോലും നിഷേധിച്ച് ദിലീപിനെ ഇങ്ങനെ പീഡിപ്പിയ്ക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ നടന് പിന്തുണയുമായി എത്തുന്നു.

ദിലീപിന്റെ ശത്രുക്കളെല്ലാം എങ്ങിനെ മോഹന്‍ലാലിന്റെ മിത്രങ്ങളാകുന്നു... ദിലീപിന്റെ സംശയം ??

നിര്‍മാതാവ് സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ ഇതിനോടകം ദിലീപിന് വേണ്ടി രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറവും. ഫേസ്ബുക്കിലൂടെയാണ് ദിലീപിനെ പിന്തുണച്ച് കുറ്റിപ്പുറം സംസാരിച്ചത്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ വാക്കുകളിലൂടെ

മിണ്ടാതെയിരുന്നത്

ഒരു വര്‍ഷത്തോളം ഫേസ്ബുക്കില്‍ നിന്നും, പലതരം കോലാഹലങ്ങളില്‍ നിന്നും.. മാറി നില്‍ക്കുകയായിരുന്നു. ദിലീപ് അറസ്‌റിലായപ്പോള്‍ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ തെറ്റ് ചെയ്തിട്ടുണ്ടെകില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി.

ഇത് വേദനിപ്പിക്കുന്നു

പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു.

ചാനലുകാര്‍ വിറ്റു തിന്നുന്നത്

ദിലീപ് പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുല്‍ ഇസ്ലാമോ അല്ല. മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് ചാനലുകള്‍ വിറ്റുതിന്ന

ചരിത്രം മാപ്പ് തരില്ല

തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി കടുത്ത ശിക്ഷ അയാള്‍ക്ക് കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കില്‍ ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ല- ഇഖ്ബാല്‍ കുറ്റിപ്പും എഴുതി

Iqbal Kuttippuram Supports Dileep

ഇതാണത്

ഇതാണ് ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

English summary
History won't forgive us for how we are torturing Dileep; Iqbal Kuttipuram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam