»   » ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ക്കൊപ്പം പൃഥ്വിരാജ്

ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ക്കൊപ്പം പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജമേഷ് കോട്ടക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്യൂട്ടിഫുള്‍ ഗെയിം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. നടന്‍ ആസിഫ് അലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലപ്പുറത്തിന്റെ ഫുഡ്‌ബോള്‍ ആവേശത്തില്‍ ഒരുക്കുന്ന ബ്യൂട്ടിഫുള്‍ ഗെയിം ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം കൂടിയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹോളിവുഡ് ബോളിവുഡ് സ്‌പോട്‌സ് ആക്ഷന്‍ ഡയറക്ടര്‍ റോബ് മില്ലറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നായകന്‍ പൃഥ്വിരാജിന് ഫുഡ്‌ബോള്‍ പരിശീലിപ്പിക്കുന്നത് റോബ് മില്ലറാണത്രേ.


ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ക്കൊപ്പം പൃഥ്വിരാജ്

സ്‌പോട്‌സ്-ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മാത്രം അഞ്ചു കോടിയാണ് ചെലവഴിക്കുന്നത്.


ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ക്കൊപ്പം പൃഥ്വിരാജ്

നായകന്‍ പൃഥ്വിരാജിനും ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന താരങ്ങള്‍ക്കുമാണ് മില്ലര്‍ പരിശീലനം നല്‍കുക.


ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ക്കൊപ്പം പൃഥ്വിരാജ്

ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പഴയ ഫുഡ്‌ബോള്‍ താരങ്ങളും ആഫ്രിക്കന്‍ താരങ്ങളും അഭിനയിക്കുന്നുണ്ട്.


ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ക്കൊപ്പം പൃഥ്വിരാജ്

നവാഗതനായ അജയ് കുമാറാണ് തിരക്കഥ ഒരുക്കുന്നത്.


ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ക്കൊപ്പം പൃഥ്വിരാജ്

ആസിഫ് അലി, സജിന്‍ ജാഫര്‍, ബ്രിജേഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദംസ് വേള്‍ഡ് ഓഫ് ഇമേജിനേഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുക.


English summary
Hollywood Sports Action Director To Work In Prithviraj's Beautiful Game!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam