»   » മലയാളികള്‍ മാത്രമല്ല ഹോളിവുഡും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം!!! 'ഏട്ടന്‍' ഞെട്ടിക്കും!!!

മലയാളികള്‍ മാത്രമല്ല ഹോളിവുഡും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം!!! 'ഏട്ടന്‍' ഞെട്ടിക്കും!!!

Posted By: karthi
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒരോ ചിത്രങ്ങളും അണിയിറയില്‍ ഒരുങ്ങുന്നത് പുതിയ പുതിയ പ്രത്യേകതകളുമായിട്ടാണ്. ആ പ്രത്യേകതകളാണ് ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതും. 

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനാണ് ഇപ്പോള്‍ ആരാധകര്‍ കാത്തരിക്കുന്ന ചിത്രം. എന്നാല്‍ കേരളത്തിലെ ആരാധകര്‍ മാത്രമല്ല ബോളിവുഡും വില്ലനായി കാത്തരിക്കുകയാണ് ലഭിക്കുന്ന പുതിയ വിവരം. സാങ്കേതികമായി ഏറെ മുന്നിട്ട് നില്‍ക്കുന്ന ഒരു ചിത്രമായിരിക്കും വില്ലന്‍.

ഇന്ത്യയില്‍ ആദ്യമായി 8കെയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് വില്ലന്‍. ഈ പ്രത്യേകത തന്നെയാണ് വില്ലനെ ഹോളിവുഡിന്റെ ശ്രദ്ധയില്‍പെടുത്തിയതും. റെഡിന്റെ 8കെ ക്യാമറിയിലാണ് സിനിമ ചിത്രീകരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വീഡിയോ ക്യാമറ നിര്‍മാതാക്കളായ റെഡിന്റെ പ്രസിഡന്റ് ജറാഡ് ലാന്റ് വില്ലനെ സംബന്ധിച്ച് ഒരു ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തു. ഇന്ത്യയില്‍ ആദ്യമായി 8കെയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് വില്ലെന്‍ എന്നുള്ള വാര്‍ത്തയാണ് ജറാഡ് ലാന്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

വില്ലന്‍ എന്ന ചിത്രത്തിനായി കാത്തരിക്കുന്നവരില്‍ ഹോളിവുഡിലെ പ്രമുഖരുമുണ്ട്. ജറാഡ് ലാന്റിന്റെ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ ചിത്രത്തിനുള്ള ആശംസകളും ചിത്രത്തിനുള്ള ആകാംഷയും അറിയിച്ച് കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വില്ലനെ സംബന്ധിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്ത ജറാഡ് ലാന്റിന്റെ ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. റെഡിന്റെ പ്രസിഡന്റ് വില്ലന്റെ വാര്‍ത്തപങ്കുവച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് ഉണ്ണികൃഷ്ണന്റെ പോസ്റ്റ്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള മോഹന്‍ലാല്‍ സ്‌റ്റൈല്‍ ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. വില്ലന്റെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് 20 ദിവസത്തെ ആയുര്‍വേദ ചികിത്സ നടത്തി തടി കുറച്ച ശേഷമാണ് മോഹന്‍ലാല്‍ എത്തിയത്.

റിട്ടയേഡ് പോലീസ് ഓഫീസറിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണന്റെ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും വില്ലന്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന വില്ലന്റെ അണിയറിയില്‍ പ്രവര്‍ത്തിക്കുന്നത് ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരാണ്. ഗ്രാഫിക്‌സിനും ഫൈറ്റിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് വില്ലന്‍. പീറ്റര്‍ ഹെയിന്‍ ചിത്രത്തിനായി സംഘട്ടനമൊരുക്കുന്നുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്ന ചിത്രമാണ് വില്ലന്‍. തമിഴ് താരം വിശാലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. വിശാലിന്റെ ആദ്യ മലയാള ചിത്രമാണ് വില്ലന്‍.

വില്ലനെ സംബന്ധിച്ച വാർത്ത ഷെയർ ചെയ്ത റെഡ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

റെഡ് പ്രസിഡന്റ് ജറാഡ് ലാന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്ക്രീൻ ഷോട്ടെടുത്ത് പോസ്റ്റ് ചെയ്ത് ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ് കാണാം.

English summary
A news about Mohanlal's Villan was shared by RED president Jarred Land. The news was about Villan will be the first movie shot in 8K technology in India.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam