»   » മോഹന്‍ലാല്‍ ഭാവനയ്ക്ക് കൊടുത്ത ആട്ടിന്‍ കുട്ടി പ്രസവിച്ചു! ഒരു മുട്ടനാടിനെ വേണമെന്ന് ഹരീഷ് കണാരന്‍!

മോഹന്‍ലാല്‍ ഭാവനയ്ക്ക് കൊടുത്ത ആട്ടിന്‍ കുട്ടി പ്രസവിച്ചു! ഒരു മുട്ടനാടിനെ വേണമെന്ന് ഹരീഷ് കണാരന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ഹണി ബീ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ഹണി ബീ 2.5. ചിത്രത്തില്‍ ആസിഫ് അലിയുടെ അനിയന്‍ അസകര്‍ അലിയും മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേക്കെത്തിയ ലിജോമോള്‍ ജോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയെങ്കിലും ചിത്രത്തിലെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

പൃഥ്വിരാജിനെ ഗായകനാക്കിയത് ആരാണെന്ന് അറിയാമോ? പുതിയ സിനിമയിലും ഇരുവരും ഒന്നിക്കുന്നു!

മോഹന്‍ലാലും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു നരന്‍. ഒഴുക്കിനെതിരെ നീന്തി മലവെള്ളത്തില്‍ ഒലിച്ചു പോവുന്ന മരത്തടി കരയ്ക്കടുപ്പിക്കുന്ന മുള്ളന്‍കൊല്ലി വേലായുധന്‍ തിയറ്ററുകൡ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ മലവെള്ളത്തില്‍ ഒഴുകി വന്ന ഒരു ആട്ടിന്‍കുട്ടിയെ രക്ഷിച്ച് ഭാവനയ്ക്ക് കൊടുക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.

honey-bee-2-5

ആ രംഗത്തില്‍ ഭാവനയ്ക്ക് കൊടുക്കുന്ന ആട്ടിന്‍ കുട്ടിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന അറിയാമോ? അത് നാല് കുട്ടികളെ പ്രസവിച്ചെന്നാണ് ഭാവന പറയുന്നത്. അതില്‍ ഒരു മുട്ടന്‍ ആട്ടിന്‍ കുട്ടിയെ തനിക്ക് വേണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് കണാരനും എത്തിരിക്കുകയാണ്. ഹണി ബീ 2.5 ന്റെ ടീസറിലാണ് ഇക്കാര്യം പറയുന്നത്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഹണി ബീ 2.5 തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. നല്ലൊരു റോമാന്റിക് സിനിമയായി നിര്‍മ്മിച്ച ചിത്രത്തില്‍ ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Honey Bee 2.5 Teaser Released

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam